ബാലിക പീഡനത്തിന് വധശിക്ഷ നൽകുന്ന ബില്ലിന് രാജ്യസഭയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​ക്കു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന സു​പ്ര​ധാ​ന ബി​ൽ രാജ്യസഭ പാസാക്കി. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. 

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 21ന്​ ​ഇ​റ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ ഭേ​ദ​ഗ​തി ഒാ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​ണ്​ ബി​ൽ. ജ​മ്മു-​ക​ശ്​​മീ​രി​ലെ ക​ഠ്​​വ​യി​ൽ പെ​ൺ​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​​ത്തി​ന്​ ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ന​ടു​ക്കു​ന്ന സം​ഭ​വ​ത്തി​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു  ​ഒാ​ർ​ഡി​ന​ൻ​സ്. 

12ൽ ​താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക്​ വ​ധ​ശി​ക്ഷ വ്യ​വ​സ്​​ഥ​ചെ​യ്യു​ന്ന​തി​നു പു​റ​മെ, മ​റ്റു ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലും ശി​ക്ഷ ഉ​യ​ർ​ത്തി. ബ​ലാ​ത്സം​ഗ കേ​സ്​ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ്​ ജീ​വ​പ​ര്യ​ന്ത​മാ​യി ദീ​ർ​ഘി​പ്പി​ക്കാ​നും വ്യ​വ​സ്​​ഥ​യു​ണ്ട്.

Tags:    
News Summary - Rajya Sabha approves death penalty for child rapists-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.