ജഗ്ദീപ് ധൻകറിന്‍റെ ക്ഷണം രണ്ടാമതും തള്ളി ഖാർഗെ; ‘അധ്യക്ഷൻ പാർലമെന്‍ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനെന്ന് മറുപടി’

ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗ്ദീപ് ധൻകറിന്‍റെ കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം വീണ്ടും തള്ളി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. രണ്ടാം തവണയാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഖാർഗെ നിരസിക്കുന്നത്. ഡൽഹിക്ക് പുറത്തായതിനാൽ കൂടിക്കാഴ്ച സാധിക്കില്ലെന്ന് ഖാർഗെ കത്തിലൂടെ അറിയിച്ചു.

അതേസമയം, ചെയർമാൻ സഭയുടെ സംരക്ഷകനും പാർലമെന്‍ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനുമാണെന്ന് മറുപടി കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പാർലമെന്‍റ് അംഗങ്ങളുടെ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിലെ ചർച്ചകളിലൂടെയും മറുപടികളിലൂടെയും സർക്കാറിന്‍റെ ഉത്തരവാദിത്തം വഹിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ചെയർമാൻ ബാധ്യസ്ഥനാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാർഗെ വ്യക്തമാക്കി.

ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താനായാണ് ജഗ്ദീപ് ധൻകർ മല്ലികാർജുർ ഖാർഗെയെ ക്ഷണിച്ചത്. വൈകിട്ട് നാല് മണിക്ക് ഉപരാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്.

പാർലമെന്‍റ് അതിക്രമ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ എം.പി.മാരെ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും കൂട്ടമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കവെ തൃണമൂൽ എം.പി കല്യാൺ ബാനർജി രാജ്യസഭ അധ്യക്ഷനെ അനുകരിച്ച് പരിഹസിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ ജഗ്ദീപ് ധൻകർ പാർലമെന്റിനെയും ഉപരാഷ്ട്രപതി സ്ഥാനത്തെയും തന്‍റെ സമുദായത്തെയും അപമാനിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഇത്രയും വലിയ സംഭവമാണ് നടന്നത്. പദവിയോട് അനാദരവുണ്ടായി. കർഷക സമൂഹം അപമാനിക്കപ്പെട്ടു. എന്റെ സമൂഹം അപമാനിക്കപ്പെട്ടു -ഉപരാഷ്ട്രപതി വ്യക്തമാക്കി.

ജഗ്ദീപ് ധൻകറിനെ പരാമർശത്തെ വിമർശിച്ച രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ​ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സ​ഭ​യി​ൽ ജാ​തി​വാ​ദ​മു​യ​ർ​ത്തി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്ക​രു​തെ​ന്ന് ആവശ്യപ്പെട്ടു. സ​ഭ​ക്കു​ള്ളി​ൽ അം​ഗ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​യാ​ളാ​ണ് ചെ​യ​ർ​മാ​ൻ. ചെ​യ​ർ​മാ​ൻ ത​ന്നെ ഇ​ങ്ങ​നെ സം​സാ​രി​ച്ചാ​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്ന നി​ല​യി​ൽ സ​ഭ​യി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് ദ​ലി​ത് നേ​താ​വാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക് പ​റ​യാ​മോ എ​ന്ന് ഖാ​ർ​ഗെ ചോ​ദി​ച്ചു.

സ​ഭ​ക്കു​ള്ളി​ൽ അ​ത്ത​രം ജാ​തി​വാ​ദ​ങ്ങ​ളു​യ​ർ​ത്തി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന പ​ണി ആ​രും ചെ​യ്യ​രു​ത്. ഓ​രോ വ്യ​ക്തി​യും ഏ​തു വി​ഷ​യ​ത്തി​ലും ത​ന്റെ ജാ​തി​യെ ബാ​ധി​ച്ചു എ​ന്ന് പ​റ​യു​ക​യാ​ണെ​ങ്കി​ൽ പി​ന്നെ ഇ​തെ​ല്ലാം ത​ന്റെ ജാ​തി​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. താ​ൻ എ​ഴു​ന്നേ​റ്റു​നി​ന്ന് സ​ഭ​യി​ലെ​ന്തൊ​ക്കെ ചോ​ദി​ച്ചി​ട്ടും അ​തി​ന്റെ ഉ​ത്ത​രം ഇ​ന്നു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഖാ​ർ​ഗെ ധ​ൻ​ഖ​റി​നെ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Rajya Sabha Chairman Jagdeep Dhankhar writes to Congress president and Rajya Sabha LoP Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.