ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷെൻറ ഒഴിവിലേക്ക് പൊതുസ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം തീരുമാനിച്ചു. ബുധനാഴ്ച തുടങ്ങുന്ന വർഷകാല പാർലമെൻറ് സമ്മേളനത്തിൽ മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇതിനിടെ തെലുഗുദേശം പാർട്ടിയുടെ (ടി.ഡി.പി) തീരുമാനം.
പ്രമേയത്തിന് പിന്തുണതേടി ബി.ജെ.പി ഇതര, കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികൾക്ക് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കത്തെഴുതി. ബജറ്റ് സമ്മേളനത്തിലും ടി.ഡി.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ടി.ഡി.പിക്കൊപ്പം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ വൈ.എസ്.ആർ കോൺഗ്രസിെൻറ എം.പിമാർ നേരത്തെ രാജിവെച്ചിരുന്നു.
പാർലമെൻറ് സമ്മേളനം സമാധാനപരമാവില്ലെന്നാണ് എല്ലാ സൂചനകളും. ബാങ്ക് ക്രമക്കേട്, കർഷക പ്രതിസന്ധി, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ കോൺഗ്രസ് വിളിച്ചുകൂട്ടിയ പ്രതിപക്ഷ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. പി.ജെ. കുര്യൻ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് രാജ്യസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നടക്കുന്നത്. ഇൗ പദവി വിശാല പ്രതിപക്ഷ െഎക്യം മുൻനിർത്തി മറ്റു പാർട്ടികൾക്ക് വിട്ടുകൊടുക്കാനാണ് കോൺഗ്രസ് തീരുമാനം.
തൃണമൂൽ കോൺഗ്രസിനോ എൻ.സി.പിക്കോ സ്ഥാനാർഥിത്വം കിട്ടിയേക്കും. തൃണമൂൽ കോൺഗ്രസിനാണ് കിട്ടുന്നതെങ്കിൽ സുഖേന്ദു ശേഖർ റോയ് സ്ഥാനാർഥിയാകും. അതേസമയം, ശിരോമണി അകാലിദളിലെ നരേഷ് ഗുജ്റാളിനെ സ്ഥാനാർഥിയാക്കാനാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ധാരണ. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് സംഖ്യാബലമെന്നിരിെക്ക, ബി.ജെ.ഡിയുടെയും എ.െഎ.എ.ഡി.എം.കെയുടെയും പിന്തുണക്ക് ബി.ജെ.പി ശ്രമിക്കുന്നു.
ലോക്സഭയിലെ സമാധാന അന്തരീക്ഷത്തിന് സ്പീക്കർ സുമിത്ര മഹാജൻ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സഭാ നടത്തിപ്പിൽ സഹകരണം തേടി പാർലമെൻററികാര്യ സഹമന്ത്രി വിജയ് ഗോയൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ തിങ്കളാഴ്ച കണ്ടു. എന്നാൽ, പ്രശ്നവിഷയങ്ങൾ പലതാണെന്നിരിക്കേ, സഭാതലം ശാന്തമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.