ഗാസിപൂർ: സംയുക്ത് കിസാൻ മോർച്ചയുടെ (എസ്.കെ.എം) നേതാവും ഭാരതീയ കിസാൻ യൂണിയന്റെ (ബി.കെ.യു) ദേശീയ വക്താവുമായ രാകേഷ് ടിക്കായത്ത് കസ്റ്റഡിയിൽ. ഗാസിപൂരിൽവെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാജ്യത്തെ തൊഴിലില്ലായ്മക്കെതിരെ ജന്തർ മന്ദിറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ടിക്കായത്തിനെ ഡൽഹി അതിർത്തിയിലാണ് പൊലീസ് തടഞ്ഞത്. ഗാസിപൂരിൽ നിന്ന് ടിക്കായത്തിനെ മധു വിഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കേന്ദ്ര സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്ന് ടിക്കായത്ത് ആരോപിച്ചു.സർക്കാരിന്‍റെ നിർദേശ പ്രകാരം പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന് കർഷകരുടെ ശബ്ദം അടിച്ചമർത്താനാകില്ല. ഈ അറസ്റ്റ് പുതിയ വിപ്ലവം കൊണ്ടുവരും. അവസാന ശ്വാസം വരെ ഈ പോരാട്ടം തുടരും. നിർത്തില്ല, തളരില്ല, തലകുനിക്കുകയുമില്ല," -ടിക്കായത്ത് ട്വീറ്റ് ചെയ്തു.
ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഗോപാൽ റായ് ടിക്കായത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.