രാവണൻ തട്ടിെക്കാണ്ടുപോയ സീതെയ വീണ്ടെടുക്കാൻ ശ്രീരാമൻ വാനരൻമാരുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതുവെന്നാണ് ഹിന്ദു വിശ്വാസം. രാമസേതു എന്നു വിളിക്കുന്ന ഇൗ പാലം രാമേശ്വരത്തു നിന്ന് അറബിക്കടലിനു കുറുകെ ശ്രീലങ്കയിലേക്കാണ് പണിതത്. ഇതിലൂടെ കടന്ന് ലങ്കയിലെത്തി രാമൻ രവണനെ വധിച്ചുവെന്നാണ് പുരാണം.
എന്നാൽ കാലങ്ങൾക്കിപ്പുറവും രാമസേതു വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. രാമസേതു യഥാർഥത്തിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള തർക്കത്തിനു തന്നെ വർഷങ്ങളുടെ പഴക്കമുണ്ട്. അതിനിടെ രാമസതേുവിെൻറ നിലനിൽപ്പിെന കുറിച്ച് ഡിസ്കവറി ചാനൽ സംവാദം സംഘടിപ്പിക്കുന്നു. പ്രക്ഷേപണം ചെയ്യുന്ന സംവാദത്തിെൻറ പ്രമോ വിഡിയോ 16 മണിക്കൂറിനുള്ളിൽ 1.1ദശലക്ഷം പേരാണ് കണ്ടത്.
‘ഹിന്ദു വിശ്വാസമനുസരിച്ച് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവെന്ന പാലം യാഥർഥത്തിൽ ഉള്ളതാണോ? ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾ മനുഷ്യനിർമിത പാലത്തിെൻറ സാധ്യത അംഗീകരിക്കുന്നു.’ സംവാദത്തിെൻറ പ്രമോയിൽ പറയുന്നു. അമേരിക്കൻ പുരാവസ്തു ഗവേഷകരെയും മറ്റും ഉദ്ധരിച്ചുകൊണ്ട് തയാറാക്കിയ പ്രമോയിൽ രാമേശ്വരത്തെ പാമ്പനിൽ നിന്ന് ശ്രീലങ്കയിെല മന്നാർ ദ്വീപിലേക്ക് 50 കിലോമീറ്റർ നീളത്തിൽ മനുഷ്യനിർമിത പാലം നിലനിന്നിരുെന്നന്ന് പറയുന്നു. ആദംസ് ബ്രിഡ്ജ് എന്ന് പേരിട്ട ഇത് രാമസേതുവാകാമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
2005ൽ ഒന്നാം യു.പി.എ സർക്കാർ കൊണ്ടുവന്ന സേതുസമുദ്രം ഷിപ്പിങ്ങ് കനാൽ പദ്ധതിയോടുകൂടിയാണ് രാമസേതു തർക്കം തുടങ്ങിയത്. ഷിപ്പിങ്ങ് കനാൽ പദ്ധതി പ്രദേശത്ത് രാമസേതുവുണ്ടെന്ന് കാട്ടി ബി.ജെ.പി നയിച്ച എൻ.ഡി.എ മുന്നണി പദ്ധതിെയ എതിർത്തു. സേതുസമുദ്രം പദ്ധതി പ്രദേശത്ത് ചുണ്ണാമ്പു കല്ലുകളുടെ കൂട്ടങ്ങളുണ്ട്. അവ കുഴിച്ച് മാറ്റിയാൽ മാത്രമേ പദ്ധതി വിജയകരമായി മുന്നോട്ട് നീക്കാനാകൂവെന്ന് യു.പി.എ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇൗ പ്രദേശത്ത് കുഴിക്കുന്നത് രാമസതേുവിെന നശിപ്പിക്കുെമന്നായിരുന്നു ബി.ജെ.പി വാദം. ഇത് വിശ്വാസത്തെ മാത്രമല്ല, സമുദ്ര ജൈവൈവവിധ്യത്തെയും ബാധിക്കുമെന്നും വിമർശനമുയർന്നിരുന്നു.
ഇൗ മാസം അവസാനത്തോടെ പദ്ധതിക്ക് എതിരായി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാനിരിക്കെയാണ് ഡിസ്കവറി ചാനൽ സംവാദം സംഘടിപ്പിക്കുന്നത്.
Are the ancient Hindu myths of a land bridge connecting India and Sri Lanka true? Scientific analysis suggests they are. #WhatonEarth pic.twitter.com/EKcoGzlEET
— Science Channel (@ScienceChannel) December 11, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.