ന്യൂഡൽഹി: എസ്.ഐ.ഒ ദേശീയ പ്രസിഡന്റായി ഇ.കെ. റമീസിനെ തെരഞ്ഞെടുത്തു. കുറ്റ്യാടി വേളം സ്വദേശിയാണ്. എസ്.ഐ.ഒ ദേശീയ സെക്രട്ടറിയായും ഡൽഹി കാമ്പസ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. 2023-24 കാലയളവിലേക്കാണ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ റമീസ് നിലവിൽ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയ സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ്. പൗരത്വസമരങ്ങളിലടക്കം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.