ന്യൂഡൽഹി: രാംജാസ് കോളജിൽ ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിനോട് ഡൽഹി വനിത കമീഷൻ വിശദീകരണം തേടി. രാംജാസ് കോളജിലെ പ്രക്ഷോഭങ്ങൾക്കിടെ വിദ്യാർഥിനികൾക്കെതിരെ ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷെൻറ നടപടി.
സംഘർഷം നടന്ന ദിവസത്തെ വിഡിയോ ദൃശ്യങ്ങളിൽ പൊലീസ് വിദ്യാർഥികൾക്കെതിരെ അതിക്രമം നടത്തുന്നതിന് തെളിവുകളും ഉണ്ടായിരുന്നു. സംഭവം നടക്കുേമ്പാൾ എത്ര വനിത പൊലീസുകാരാണ് സ്ഥലത്ത് ഉണ്ടായിരുന്നു, സ്റ്റേഷനിൽ എത്ര വനിത പൊലീസുകാർ ഉണ്ടായിരുന്നു എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഡൽഹി പൊലീസിനോട് വനിത കമീഷൻ തേടിയിട്ടുണ്ടെന്നാണ് വിവരം.
ബുധനാഴ്ചയാണ് രാംജാസ് കോളജിലെ ഇരു വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പൊലീസ് രാജ്യദ്രോഹം കുറ്റം ചുമത്തി കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിെൻറ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോളജിൽ സംഘർഷങ്ങൾക്ക് തുടക്കമായത്. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി നിലപാടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.