ആഗോളസമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയതിന് ഓരോ ഇന്ത്യക്കാരനും അങ്ങയോട് കടപ്പെട്ടിരിക്കും; വർഷങ്ങൾക്കു മുമ്പ് നരസിംഹ റാവുവിന് രത്തൻ ടാറ്റ എഴുതിയ കുറിപ്പ് പുറത്ത്...

അന്തരിച്ച രത്തൻടാറ്റക്ക് ആദരാഞ്ജലിയർപ്പിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക. 1996ൽ രത്തൻ ടാറ്റ മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് എഴുതിയ കുറിപ്പിന്റെ കൈയെഴുത്തു പ്രതി അടക്കമാണ് ഹർഷ് ഗോയങ്കയുടെ കുറിപ്പ്. നരസിംഹറാവു സർക്കാർ ഇന്ത്യയിൽ സാമ്പത്തിക പരിഷ്‍കരണങ്ങളെ കുറിപ്പിൽ രത്തൻ ടാറ്റ പ്രശംസിക്കുന്നുണ്ട്. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ തലതൊട്ടപ്പനായാണ് നരസിംഹറാവുവിനെ കണക്കാക്കുന്നത്. ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ മുഖഛായ മാറ്റുന്നതിനും വീണ്ടെടുക്കലിന്റെയും പരിവർത്തനത്തിന്റെയും പാതയിലേക്ക് സമ്പദ്‍വ്യവസ്ഥയെ നയിക്കുന്നതിലേക്കും ആ പരിഷ്‍കരങ്ങൾ കാരണമായി.

ഇന്ത്യയെ ആഗോളസമൂഹത്തിന്റെ ഭാഗമാക്കിയതിന് നരസിംഹറാവുവിനെ അഭിനന്ദിച്ചുകൊണ്ടാണ് രത്തൻ ടാറ്റയുടെ കുറിപ്പ് തുടങ്ങുന്നത്. ഈ വീണ്ടെടുപ്പിന് ഓരോ ഇന്ത്യക്കാരനും നിങ്ങളോട് കടപ്പെട്ടിരിക്കും.-എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം:

 1996 ആഗസ്റ്റ് 27 പ്രിയ നരസിംഹ റാവുവിന്... ഇന്ത്യക്ക് ആവശ്യമായ സാമ്പത്തിക പരിഷ്‍കാരങ്ങൾ പ്രഖ്യാപിക്കുന്നതിലെ താങ്കളുടെ മികവ് ഞാൻ എപ്പോഴും തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അത് താങ്കളോട് പ്രകടിപ്പിക്കാൻ ഈ കത്തെഴുതാൻ ഞാൻ നിർബന്ധിതനായി. താങ്കളും താങ്കളുടെ സർക്കാരും ഇന്ത്യയെ ഒരർഥത്തിൽ ലോകഭൂപടത്തിൽ ഉൾപ്പെടുത്തുകയും ഞങ്ങളെ ആഗോള സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ആഗോളരംഗത്ത് ഇന്ത്യക്ക് ദീർഘവീക്ഷണത്തോടെ പുതിയ പാത ഒരുക്കിയതിന് ഓരോ ഇന്ത്യക്കാരനും താങ്കളോട് കടപ്പെട്ടിരിക്കും. താങ്കളുടെ ഭരണനേട്ടങ്ങൾ നിർണായകവും മികച്ചവുമാണെന്ന് വിശ്വസിക്കുന്നു. അത് ഒരിക്കലും മറക്കാൻ പാടില്ല. ഈ കാര്യങ്ങളെല്ലാം താങ്കളെ അറിയിക്കുന്നതിന് കൂടിയാണ് ഇൗ കത്ത്. ഉൗഷ്മളമായ ആശംസകളോടെ, രത്തൻ ടാറ്റ
Tags:    
News Summary - Ratan Tata's 1996 letter to Narasimha Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.