പട്ന: ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന് കാണിച്ച് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്കും കേന്ദ്ര നിയമമന്ത്രി കത്തെഴുതുന്നു. ഇത്തരം കേസുകളിൽ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും നിയമമന്ത്രി രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ബലാത്സംഗവും സ്ത്രീകൾക്കെതിരായ അതിക്രമവുംപോലുള്ള ഹീനകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ നിയമ സംവിധാനത്തിലൂടെ അതിവേഗം ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോക്സോ, ബലാത്സംഗ കേസുകളിൽ അന്വേഷണവും വിചാരണയും നിശ്ചിത സമയപരിധിക്കകം വേണമെന്ന് കാണിച്ച് മുഖ്യമന്ത്രിമാർക്ക് കത്തെഴുതുക. അതിവേഗ കോടതികളിൽ കെട്ടിക്കിടക്കുന്ന പോക്സോ കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പ് വേണമെന്ന് കാണിച്ച് ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം, നീതി ലഭിക്കുന്നത് അനന്തമായി നീളുന്നതിലൂടെ ജനം നിയമം കൈയിലെടുക്കാൻ ശ്രമിക്കുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. നീതി തൽക്ഷണം ലഭിക്കുന്നതല്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ പരാമർശത്തിന് മറുപടിയായാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. തൽക്ഷണം നീതി നടപ്പാക്കാൻ കഴിയില്ലെങ്കിലും അനന്തമായി നീളരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.