ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം തിരിച്ച് ഇൗടാക്കുന്ന വിഷയത്തിൽ റിസർവ് ബാങ്കിന് കൂടുതൽ അധികാരം നൽകി ഒാർഡിനൻസ് ഇറക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്ന ഒാർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ഉടനടി പ്രാബല്യത്തിൽ വരും. വിശദാംശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഷ്ക്രിയ ആസ്തി പെരുകുന്നത് ബാങ്കുകളുടെ മൂലധനത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ബാധിക്കുന്നത് തടയാനാണ് ഒാർഡിനൻസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.