ന്യൂഡൽഹി: പണഞെരുക്കം നേരിടുന്ന കേന്ദ്രസർക്കാറിന് റിസർവ് ബാങ്കിെൻറ ഉദാര സഹായം. മാർച്ച് 31 വരെയുള്ള ഒമ്പതു മാസത്തെ പ്രവർത്തന മിച്ചമായി 99,122 കോടി രൂപ സർക്കാറിന് നൽകാൻ റിസർവ് ബാങ്കിെൻറ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം ഈയിനത്തിൽ നൽകിയതിനേക്കാൾ 73 ശതമാനം കൂടുതലാണിത്. കോവിഡ് സാഹചര്യങ്ങൾമൂലം ഓഹരി വിൽപനയടക്കം സർക്കാറിെൻറ പരിഷ്കരണ നടപടികൾ മുടങ്ങിക്കിടപ്പാണ്. ഇതിനിടയിലാണ് ഒരു ലക്ഷം കോടിയോളം വരുന്ന ഭീമമായ തുക സർക്കാറിന് കിട്ടുന്നത്. ബജറ്റിൽ പ്രതീക്ഷിച്ചത് 45,000 കോടി മാത്രമാണ്. പ്രവർത്തന മിച്ചമായി പരമാവധി തുക നൽകണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അടിയന്തരാവശ്യ കരുതൽ ശേഖരം ഏറ്റവും ചുരുങ്ങിയ 5.5 ശതമാനമായി നിലനിർത്തിക്കൊണ്ടാണ് പരമാവധി തുക ഇപ്പോൾ സർക്കാറിലേക്ക് കൈമാറുന്നത്. 5.5 ശതമാനം മുതൽ 6.5 ശതമാനം വരെ റിസർവ് ബാങ്ക് അടിയന്തരാവശ്യ കരുതൽ സൂക്ഷിക്കണമെന്നാണ് ചട്ടം.
കോവിഡ് സാഹചര്യങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം നൽകിയത് 57,128 കോടിയാണ്. എന്നാൽ, 2019ൽ 1.23 ലക്ഷം കോടി നൽകിയിരുന്നു. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽനിന്ന് പരമാവധി വാങ്ങാനുള്ള സർക്കാർ പദ്ധതിക്ക്, സർക്കാർ നിയന്ത്രിതമായി മാറിയ ബോർഡ് പച്ചക്കൊടി കാണിച്ചത് അന്ന് ഏറെ വിവാദം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.