പണം പിന്‍വലിക്കല്‍ നിയന്ത്രണം നീക്കല്‍ ആര്‍.ബി.ഐ  തീരുമാനിക്കും –ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം നീക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്കാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 

നിലവിലെ വിപണിനില അനുസരിച്ച് മാത്രമായിരിക്കും ആര്‍.ബി.ഐ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നോട്ടു അസാധു സമയത്ത് നിക്ഷേപം പിന്‍വലിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നത് ആര്‍.ബി.ഐ ആണ്. 

അതുതന്നെ പലഘട്ടങ്ങളിലായാണ് നടപ്പാക്കിയത്. അതുകൊണ്ട് ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണം നീക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 
പ്രത്യേക കാരണങ്ങളാല്‍, ഇനിയും പഴയനോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് റിസര്‍വ് ബാങ്കിന്‍െറ തെരഞ്ഞെടുത്ത ശാഖകളില്‍ മാര്‍ച്ച് 31 വരെ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ വിശദാംശങ്ങളും വ്യവസ്ഥകളും ആര്‍.ബി.ഐ പ്രഖ്യാപിക്കുമെന്ന് ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.