ന്യൂഡൽഹി: പടിഞ്ഞാറൻ ത്രിപുരയിലെ 168 മണ്ഡലങ്ങളിലും ബംഗാളിലെ ബാരക്പു ർ, അരംബഗ് മണ്ഡലങ്ങളിലെ രണ്ടു ബൂത്തുകളിലും പുതുച്ചേരിയിലെ ഒരു ബൂ ത്തിലും ഞായറാഴ്ച റീപോളിങ്നടന്നു. വോെട്ടടുപ്പിൽ ബി.ജെ.പി വ്യാപക ക്ര മക്കേട് നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയ സ്ഥലങ്ങ ളിലാണ് ത്രിപുരയിൽ റീ പോളിങ് നടന്നത്.
കോൺഗ്രസും സി.പി.എമ്മു മാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ഏപ്രിൽ 11ന് ആദ്യഘട്ടത്തിലായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ്. ഡൽഹിയിൽ വ്യാപകമായി വോട്ട് യന്ത്രത്തകരാറുണ്ടായി. നിരവധി ബൂത്തുകളിൽ പോളിങ് വൈകി. പോളിങ് തുടങ്ങുംമുമ്പ് അമ്പത് വോട്ടുകൾ പോൾ ചെയ്തതായി വോട്ടുയന്ത്രത്തിൽ കാണിച്ചുവെന്ന് ആം ആദ്മി പാർട്ടി പരാതിപ്പെട്ടു.
വോട്ടെടുപ്പിനിടെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും എതിര്‍സ്ഥാനാര്‍ഥിയുമായി വാക്കേറ്റമുണ്ടായി. എസ്.പി.-ബി.എസ്.പി. സീറ്റില്‍ മത്സരിക്കുന്ന സോനുസിങിെൻറ അനുയായികൾ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം.
യു.പിയിലെ സുല്‍ത്താന്‍പൂരിലെ ബി.ജെ.പി.സ്ഥാനാര്‍ഥിയാണ് മേനക. ഇവിടുത്തെ മഹാസഖ്യം സ്ഥാനാർഥിയാണ് സോനുസിങ്. മേനകാഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ച് സോനുവിെൻറ അനുയായികള്‍ എത്തിയതോടെയാണ് ഇരുവരും പിരിഞ്ഞത്.
979 സ്ഥാനാർഥികളാണ് ആറാംഘട്ടത്തിൽ ആകെ രംഗത്തുണ്ടായിരുന്നത്. ഉത്തർപ്രദേശ് -14, ഹരിയാന -10, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ -എട്ടു വീതം, ഡൽഹി- ഏഴ്, ഝാർഖണ്ഡ് -നാല് എന്നിങ്ങനെ മണ്ഡലങ്ങളാണ് ബൂത്തിലെത്തിയത്. ഇതിൽ 2014ൽ എൻ.ഡി.എ 46 ഇടത്ത് വിജയിച്ചിരുന്നു. ബി.ജെ.പി -44, എൽ.ജെ.പി-ഒന്ന്, അപ്നാ ദൾ-ഒന്ന് വീതം. കോൺഗ്രസിന് കിട്ടിയത് കേവലം രണ്ട് സീറ്റ്. തൃണമൂൽ കോൺഗ്രസിെൻറ എട്ട് അടക്കം മറ്റുള്ളവർ 11 സീറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.