പനാജി: ഗോവയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റാൻ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് കോൺഗ്രസ് . പാർട്ടി നേതാവ് ദിഗംബർ കാമത്താണ് ഇക്കാര്യം പറഞ്ഞത്. സർക്കാർ രൂപീകരിക്കണമെന്ന അഭ്യർഥനയുമായി നിരവധി എം.എൽ.എമാർ കോൺഗ്രസിനെ സമീപിച്ചിട്ടുണ്ട്. ബി.ജെ.പി എം.എൽ.എമാരോട് വിവേകം ഉപയോഗിക്കാനും ജനങ്ങൾക്ക് സ്ഥിരതയുള്ള ഒരു സർക്കാർ നൽകാനും അഭ്യർഥിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്നും അകറ്റാൻ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവയിൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി സർക്കാറുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു. സ്വതന്ത്ര്യ സ്ഥാനാർഥികളുടേയും മറ്റ് പാർട്ടികളുടേയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചിട്ടില്ല. ബി.ജെ.പി ഓരോ ന്യായങ്ങൾ പറഞ്ഞ് സമയം തേടുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഗവർണറെ കാണാൻ അനുമതി തേടിയ പാർട്ടിയാണ് കോൺഗ്രസെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. എന്നാൽ, ഫലപ്രഖ്യാപനം വന്നപ്പോൾ ഗവർണറെ കാണാൻ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല അവർ. ഞങ്ങൾക്ക് 20 സീറ്റുണ്ട്. ഒരു സീറ്റ് മാത്രമാണ് കേവല ഭൂരിപക്ഷത്തിന് കുറവുള്ളതെന്നും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.