ബംഗളൂരു: തകർച്ചയുടെ വക്കിൽനിൽക്കുന്ന കോൺഗ്രസ്^ജെ.ഡി-എസ് സഖ്യ സർക്കാറിന് ആത്മവിശ്വാസമേകി വിമത എം.എൽ.എമാരി ൽ ചിലർക്ക് ചാഞ്ചാട്ടം. ഭവനമന്ത്രിയായിരുന്ന കോൺഗ്രസിെൻറ എം.ടി.ബി. നാഗരാജ് തെൻറ രാജി ഞായറാഴ്ച പിൻവലിക ്കുമെന്ന് അറിയിച്ചു. ശനിയാഴ്ച രാത്രി പത്തോടെ കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യയുടെ വസതിയിൽ സഖ് യനേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനം. മറ്റൊരു വിമതനായ ചിക്കബല്ലാപുർ എം.എൽ.എ ഡോ. സുധാകറുമായി സംസാരിക്കുമെന്നും അദ്ദേഹം രാജി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാഗരാജ് പറഞ്ഞു. ഇരുവരും ഒന്നിച്ചാണ് സ്പീക്കർക്ക് രാജി സമർപ്പിച്ചിരുന്നത്. ശനിയാഴ്ച രാത്രിവരെ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിലാണ് നാഗരാജ് രാജി പിൻവലിക്കാൻ തയാറായത്.
മറ്റു വിമതരായ രാമലിംഗ റെഡ്ഡി, ഡോ. കെ. സുധാകർ എന്നിവരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തിങ്കളാഴ്ച സ്പീക്കറെ കാണുന്നുണ്ടെന്നും അതുവരെ ഇൗ വിഷയത്തിൽ പ്രതികരിക്കില്ലെന്നും സൂചിപ്പിച്ച രാമലിംഗ റെഡ്ഡി, താൻ നിയമസഭ സമ്മേളനത്തിൽ പെങ്കടുക്കുമെന്ന് വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുമായി മുതിർന്ന നേതാവ് അഹ്മദ് പേട്ടൽ ഫോണിൽ സംസാരിച്ചതായാണ് വിവരം. നിയമസഭ സമ്മേളനത്തിെൻറ വരുംദിവസങ്ങളിൽ വിശ്വാസ വോെട്ടടുപ്പ് നടക്കുമെന്നുറപ്പായതോടെ കർണാടകയിൽ മറ്റു വിമതരെക്കൂടി മടക്കാൻ ഭരണപക്ഷവും സർക്കാറിെൻറ പതനമുറപ്പിക്കാൻ പ്രതിപക്ഷവും നീക്കം സജീവമാക്കി.
ശനിയാഴ്ച പുലർച്ച അഞ്ചിനുതന്നെ ഹൊസക്കോട്ടയിലെ എം.ടി.ബി. നാഗരാജിെൻറ വീട്ടിൽ മന്ത്രി ഡി.കെ. ശിവകുമാർ എത്തിയിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുമെത്തി മൂന്നര മണിക്കൂറോളം ചർച്ച നടത്തി. ഇരുവർക്കുമൊപ്പം പുറത്തുവന്ന നാഗരാജ് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യയുെട വസതിയിലും ഏറെ നേരം കൂടിക്കാഴ്ച നടത്തി. ഡോ. കെ. സുധാകറുമായും സിദ്ധരാമയ്യ ഫോണിൽ ബന്ധപ്പെട്ടു. രാജിവെക്കേണ്ട സാഹചര്യമാണുണ്ടായിരുന്നെതന്നും നേതാക്കൾ രാജി പിൻവലിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും സുധാകറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും നാഗരാജ് പറഞ്ഞു. രാജിവെച്ചവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പ്രതികരിച്ചു.
രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച അഞ്ചുപേർകൂടി സുപ്രീംകോടതിയെ സമീപിച്ചത് വിമതരുടെ തിരിച്ചുപോക്ക് തടയാനുള്ള ബി.ജെ.പിയുടെ മറുനീക്കമായാണ് കരുതുന്നത്. ശനിയാഴ്ച ഹരജി സുപ്രീംകോടതിയിൽ എത്തുന്നതിനുമുേമ്പ എം.ടി.ബി. നാഗരാജുമായി കോൺഗ്രസ് അനുനയ ചർച്ച തുടങ്ങിയിരുന്നു.
കോൺഗ്രസും ജെ.ഡി^എസും എം.എൽ.എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച സഭയിൽ വിശ്വാസ വോെട്ടടുപ്പിന് തയാറാണെന്ന് അറിയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും വിശ്വാസവോട്ടിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ ഇനി സ്പീക്കറാണ് തീയതി നിശ്ചയിക്കേണ്ടത്. സ്പീക്കറടക്കം 101 അംഗങ്ങളിലേക്ക് ചുരുങ്ങിയ സർക്കാറിന് ഏഴ് അംഗങ്ങളുടെകൂടി പിന്തുണ ഉറപ്പിച്ചാലേ വിശ്വാസവോെട്ടടുപ്പിൽ ജയിക്കാനാവൂ. സ്വതന്ത്രെൻറയും കെ.പി.ജെ.പി അംഗത്തിെൻറയും അടക്കം ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും ജെ.ഡി^എസിെൻറയും എം.എൽ.എമാർ ബംഗളൂരുവിലെ വിവിധ റിസോർട്ടുകളിലും 10 വിമത എം.എൽ.എമാർ മുംബൈയിലെ ഹോട്ടലിലും കഴിയുകയാണ്. മുംബൈയിൽ കഴിയുന്ന വിമത എം.എൽ.എമാർ ശനിയാഴ്ച ചാർട്ടർ ചെയ്ത വിമാനത്തിൽ ഷിർദി സായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
^ഇഖ്ബാൽ ചേന്നര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.