മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു

ഉഷയിലൂടെ വന്നത് പെൺവേട്ടക്കാരുടെ ശാസനം: മന്ത്രി ബിന്ദു

തിരുവനന്തപുരം: ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരകളാക്കപ്പെടുന്ന സ്ത്രീകൾ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെൺവേട്ടക്കാരുടെ ശാസനം താരത്തിലൂടെ പുറത്തുവരുന്നത് അവർ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.

രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ. ആ പ്രയാസം കരിയറിൽ എമ്പാടും അനുഭവിച്ച ഉഷ,

അച്ചടക്കം പാലിക്കണമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുന്നത് അതിശയകരമാണ്. ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഡോ. ബിന്ദുപറഞ്ഞു.

Tags:    
News Summary - Rebuke of women hunters came through Usha: Minister Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.