ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ ഡൽഹിയിലും പടിഞ്ഞാറൻ യു.പിയിലുമായി ഭീകരബന്ധത്തിന് 10 പേർ അറസ്റ്റിൽ. ഇവർക്കു പുറമെ ആറു പേരെ കസ്റ്റഡിയിലെടുത്തു. ദേശീയ അന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ ഡൽഹിയില െയും യു.പിയിലെയും പൊലീസ് വിഭാഗങ്ങളെക്കൂടി പെങ്കടുപ്പിച്ച് 17 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.
െഎ.എസ് ബന്ധമുള്ള ഭീകരശൃംഖലയാണിതെന്ന് എൻ.െഎ.എ വിശദീകരിച്ചു. ഡൽഹിക്കാരനായ മുഫ്തി ഹാഫിസ് സുഹൈലിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച ഹർകത്തുൽ ഹർബെ ഇസ്ലാം എന്ന ഗ്രൂപ്പിൽ പടിഞ്ഞാറൻ യു.പിയിലെ അംറോഹയിലുള്ള ഒരു ഇമാമും പങ്കാളിയാണെന്നും അന്വേഷണ ഏജൻസി പറയുന്നു.
ഏഴര ലക്ഷം രൂപ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഇതിനു പുറമെ നാടൻ റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡ്, ഒരു ലാപ്ടോപ്, മെമ്മറി കാർഡ്, നിരവധി ക്ലോക്ക് എന്നിവയും പിടികൂടിയതായി പറയുന്നു. നാലു മാസം മുമ്പ് കരുനീക്കങ്ങൾ തുടങ്ങിയ സംഘത്തിെൻറ നീക്കങ്ങൾ എൻ.െഎ.എ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നാണ് ഒൗദ്യോഗിക വിശദീകരണം.
അറസ്റ്റിലായ പത്തിൽ അഞ്ചു േപർ ഡൽഹിക്കാരും ബാക്കിയുള്ളവർ യു.പിക്കാരുമാണ്. ഇതിൽ ഒരു സിവിൽ എൻജിനീയർ, വെൽഡിങ് തൊഴിലാളി, ഒാേട്ടാറിക്ഷ ഡ്രൈവർ, ബിരുദവിദ്യാർഥി എന്നിവർ ഉൾപ്പെടുന്നു. റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ഡൽഹിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആർ.എസ്.എസ് കാര്യാലയത്തിലും ചാവേറാക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.