വഡോദര: ഗുജറാത്തിലെ ബനാസ്കാന്ത, പത്താൻ ജില്ലകളിലെ നാല് പ്രളയബാധിത ഗ്രാമങ്ങളെ റിലയൻസ് ഫൗണ്ടേഷൻ ദത്തെടുക്കുമെന്ന് ചെയർപേഴ്സൻ നിത അബാനി പ്രഖ്യാപിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി നിത രണ്ട് ജില്ലകളിലെ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. പ്രളയത്തിൽ ഏറ്റവുമധികം നാശം സംബന്ധിച്ച നാല് ജില്ലകൾ ദത്തെടുത്ത് ജനങ്ങളെ പുനരധിവസിപ്പിക്കുന്നതുസംബന്ധിച്ച് ഗുജറാത്ത് സർക്കാറുമായി ഫൗണ്ടേഷൻ ചർച്ച നടത്തിവരികയാണ്. ദത്തെടുക്കുന്ന ഗ്രാമത്തിൽ പുതിയ വീടുകളും സ്കൂളുകളും ആരോഗ്യകേന്ദ്രങ്ങളും മറ്റ് സാമൂഹിക സ്ഥാപനങ്ങളും നിർമിക്കും. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരക്കണക്കിനാളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.