ന്യൂഡൽഹി: ബി.ജെ.പി സർക്കാറിെൻറ കാലത്ത് ഭീകരാക്രമണങ്ങൾ നടന്നിട്ടില്ലെന്ന പ്രതിരോധമന്ത്രി നിർമല സീതാരാ മെൻറ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് പി.ചിദംബരം. പാകിസ്താൻ നടത്തിയ പത്താൻകോട്ട്, ഉറി ആക്രമണങ്ങൾ പ്രതിരോധമന്ത്രി മറന്നോയെന്ന് ചിദംബരം ചോദിച്ചു. പാകിസ്താന് ക്ലീൻ ചിട്ട് നൽകുന്ന പ്രസ്താവനയാണ് പ്രതിരോധ മന്ത്രിയുടേതെന്നും ചിദംബരം ആരോപിച്ചു.
2014 മുതൽ പാകിസ്താെൻറ ഭാഗത്തുനിന്ന് തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പ്രതിരോധമന്ത്രി ഇന്ത്യയുടെ ഭൂപടത്തിൽ പത്താൻകോട്ടും ഉറിയും എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് നോക്കണം. ഇത് പാകിസ്താൻ ചെയ്തതല്ലെന്ന് പറയുന്നതിലൂടെ ഉറി, പത്താൻകോട്ട് ആക്രമണങ്ങളിൽ പാകിസ്താന് ക്ലീൻ ചിട്ട് നൽകുകയാണോയെന്നും ചിദംബരം ആരാഞ്ഞു.
2019 മേയ് മാസത്തിനുശേഷവും ജനങ്ങൾ പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഒാർത്തിരിക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.
2016 ലാണ് 19 സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണവും ഏഴു സൈനികർക്ക് ജീവൻ നഷ്ടമായ പത്താൻകോട്ട് ആക്രമണവും നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.