ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്ഫോടനത്തിന് കാരണം പ്രദേശത്തെ ക്ഷേത്രം പൊളിച്ചതിനാലാണെന്ന് ഗ്രാമീണർ. ക്ഷേത്രം െപാളിച്ചതോടെ ദേവിയുടെ കോപത്തിന് ഇരയായി. ഇതാണ് നാശനഷ്ടമുണ്ടാകാൻ കാരണമെന്നും ചമോലി തപോവൻ പ്രദേശത്തെ രയ്നി ഗ്രാമവാസികൾ പറയുന്നു.
2013ലെ ദുരന്തത്തിനു കാരണവും ഇതുതന്നെയാണെന്ന് അവർ വിശ്വസിക്കുന്നു. രുദ്രപ്രയാഗ് ജില്ലയിലെ ശ്രീനഗറിന് സമീപത്തെ ധാരി ദേവിയുടെ വിഗ്രഹം വൈദ്യുത പദ്ധതിക്കായി മാറ്റി സ്ഥാപിച്ചിരുന്നു. വിഗ്രഹം മുങ്ങിപോകാതിരിക്കാനായിരുന്നു അത്. എന്നാൽ വിഗ്രഹം മാറ്റി സ്ഥാപിക്കാൻ പാടില്ലാത്തതാണെന്നും അവിടെനിന്ന് എടുത്തുമാറ്റിയതിനെ തുടർന്നുണ്ടായ ദേവിയുടെ കോപത്തെ തുടർന്നാണ് പ്രധാന ക്ഷേത്രത്തിലും പരിസരത്തും ദുരന്തമുണ്ടാകാനിടയായതെന്നും ഗ്രാമവാസികൾ പറയുന്നു.
ഫെബ്രുവരി ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ ചമോലിയിലെ അപകടം. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധിപേർ മരിക്കുകയും 200ഓളം പേരെ കാണാതാകുകയും ചെയ്തിരുന്നു. നിരവധി പ്രദേശങ്ങൾ ഒലിച്ചുപോകുകയും ജലവൈദ്യുത പദ്ധതികൾ തകരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.