ന്യൂഡൽഹി: ഇംഗ്ലീഷ് ചാനലായ റിപ്പബ്ലിക് ടി.വിയോട് ഖേദപ്രകടനം നടത്താൻ, ടി.വി ചാനലുകൾക്കെതിരായ പ്രേക്ഷകരുടെ പരാതി പരിഹാരത്തിനുള്ള സ്വതന്ത്ര സമിതിയായ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേഡ്സ് അതോറിറ്റി(എൻ.ബി.എസ്.എ) ഉത്തരവിട്ടു.
‘ജിഗ്നേഷ് ഫ്ലോപ് ഷോ’ എന്ന പരിപാടിക്കിടെ ചാനൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ ചില പരാമർശങ്ങൾ ടി.വി സംപ്രേഷണ തത്ത്വങ്ങൾക്ക് നിരക്കുന്നതെല്ലന്നും നീതീകരിക്കത്തക്കതെല്ലന്നും ചൂണ്ടിക്കാട്ടിയാണ്, സെപ്റ്റംബർ ഏഴിന് ഫുൾ സ്ക്രീൻ ഖേദപ്രകടനം നടത്തണമെന്ന് എൻ.ബി.എസ്.എ ഉത്തരവിട്ടത്.
എ. സിങ് എന്നയാളും ഭാര്യയും നൽകിയ പരാതിയിലാണ് നടപടി. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിൽ പാർലമെൻറ് സ്ട്രീറ്റിൽ നടന്ന റാലിക്കിടെ റിപ്പബ്ലിക് ചാനലിെൻറ വനിത റിപ്പോർട്ടറെ അപമാനിച്ചവരിൽ ഒരാൾ താനാണെന്ന് ചാനൽ തെറ്റായി റിപ്പോർട്ട് ചെയ്തുവെന്നായിരുന്നു പരാതി. അധിക്ഷേപ പദങ്ങളുപയോഗിച്ചാണ് അർണബ് വിശേഷിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.