ന്യൂഡൽഹി: സംവരണത്തിന് ശക്തമായ പിന്തുണ നൽകുന്ന പ്രസ്ഥാനമാണ് ആർ.എസ്.എസ് എന്നും തുല്യത കൈവരുത്താനുള്ള പ്രവർത്തനമാണിതെന്നും സംഘടന ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അസമത്വം അനുഭവിക്കുന്നുണ്ടെങ്കിൽ അത് അവസാനിക്കുന്നതുവരെ സംവരണം തുടരണമെന്നും ഹൊസബലെ പറഞ്ഞു.
ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'മേക്കേഴ്സ് ഓഫ് മോഡേൺ ദലിത് ഹിസ്റ്ററി' എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ചരിത്രത്തിൽനിന്ന് വ്യത്യസ്തമല്ല ഇന്ത്യയുടെ ചരിത്രമെന്നും അവരുടെ ഭാഗമില്ലാതെ ഇന്ത്യയുടെ ചരിത്രം അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സമുദായ സൗഹാർദവും തങ്ങൾക്ക് രാഷ്ട്രീയ അടവുകളല്ല എന്നവകാശപ്പെട്ട ഹൊസബലെ ഇവ വിശ്വാസത്തിെൻറ അടിസ്ഥാനപ്രമാണങ്ങളാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.