ജോലികളിൽ സംവരണ വിഭാഗങ്ങളെ തഴഞ്ഞു; യു.പി മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ലഖ്നോ: ‘അയോഗ്യ’രെന്ന് പറഞ്ഞ് സർക്കാർ ജോലികളിൽനിന്ന് ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗക്കാരെ തഴഞ്ഞ സംഭവത്തിൽ കേന്ദ്ര മന്ത്രിയും അപ്നാ ദൾ (സോനേലാൽ) അധ്യക്ഷയുമായ അനുപ്രിയ പട്ടേൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഈ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗാർഥികൾ വിഷയത്തിൽ തന്നെ നിരന്തരം ബന്ധപ്പെടുകയാണെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.

അഭിമുഖത്തിെന്റ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകുന്ന തസ്തികകളിലാണ് ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗക്കാരെ തഴഞ്ഞത്. മുൻകാലങ്ങളിലും ഈ രീതി ഉണ്ടായിട്ടുണ്ട്. സംവരണ വിഭാഗക്കാരെ നിയമിക്കാതെ ഈ തസ്തികകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുകയാണ് പിന്നീട് ചെയ്യുന്നത്.

മെറിറ്റിെന്റ അടിസ്ഥാനത്തിൽ ചുരുങ്ങിയ യോഗ്യത നേടിയിട്ടും ഈ വിഭാഗത്തിലുള്ളവരെ ‘അയോഗ്യരെന്ന്’ പറഞ്ഞ് ഒഴിവാക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. സ്ഥിരമായി ഈ ഉദ്യോഗാർഥികളെ മാറ്റിനിർത്തുന്നത് മനസ്സിലാക്കാൻ പ്രയാസമാണ്. ഇത്തരം പ്രവണതക്കെതിരെ നടപടി സ്വീകരിക്കണം. സംവരണ വിഭാഗത്തിലെ ഒഴിവുകളിൽ ആ വിഭാഗത്തിൽനിന്നുള്ളവരെ മാത്രം നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Reservations were neglected in jobs; Union Minister's letter to UP Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.