അർധ സൈനിക വിഭാഗങ്ങളി​െല ഡോക്​ടർമാരുടെ വിരമിക്കൽ​ പ്രായം 65 ആക്കി

ന്യൂഡൽഹി: സി.ആർ.പി.എഫ്​, ബി.എസ്​.എഫ്​ പോലുള്ള അർധ സൈനിക വിഭാഗങ്ങളി​െല ഡോക്​ടർമാരുടെ വിരമിക്കൽ​ പ്രായം 60ൽനിന്ന്​ 65 ആയി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയാണ്​ തീരുമാനമെടുത്തത്​. സ്​പെഷലിസ്​റ്റ്​, ജനറൽ വിഭാഗങ്ങളിലെ ഡോക്​ടർമാർക്കും പുതിയ നിയമം ബാധകമാകും. സി.ആർ.പി.എഫ്​, ബി.എസ്​.എഫ്​ വിഭാഗങ്ങൾക്കു പുറമെ സി.​െഎ.എസ്​.എഫ്​, ​െഎ.ടി.ബി.പി, എൻ.ഡി.ആർ.എഫ്​, എൻ.എസ്​.ജി, എസ്​.എസ്​.ബി എന്നിവയാണ്​ കേന്ദ്ര അർധ സൈനിക വിഭാഗങ്ങൾ. 

Tags:    
News Summary - Retirement age of BSF, CRPF doctors raised to 65

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.