പൊലീസ് ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവിണ ചൈത്ര കുന്താപുര ആശുപത്രിയിൽ

ബി.ജെ.പി സീറ്റിന് കോടികൾ വാങ്ങി വഞ്ചിച്ച കേസിൽ മുഖ്യപ്രതി ചൈത്രക്ക് ജാമ്യം

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിലെ മുഖ്യ പ്രതിക്കും കൂട്ടാളിക്കും ജാമ്യം. ഒന്നാംപ്രതിയും സംഘ്പരിവാർ തീപ്പൊരി പ്രസംഗകയുമായ ചൈത്ര കുന്താപുരക്കും കൂട്ടുപ്രതി ഉഡുപ്പി സ്വദേശി ശ്രീകാന്തിനുമാണ് ബംഗളൂരു അഡി. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. സെൻട്രൽ ക്രൈം ബ്രാഞ്ച് 800 പേജ് കുറ്റപത്രം സമർപ്പിച്ച അതേ കോടതിയാണിത്.

സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ എട്ടു പേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ സെപ്റ്റംബർ 12നാണ് മുഖ്യപ്രതി ചൈത്രയേയും ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ഒഡീഷയിലും അറസ്റ്റിലായി.

ബം​ഗ​ളൂ​രു​വി​ൽ ഹോ​ട്ട​ൽ, ഷെ​ഫ് ടോ​ക്ക് ന്യൂ​ട്രി ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ കാ​റ്റ​റി​ങ് എന്നീ ബി​സി​ന​സ് എന്നിവ ന​ട​ത്തു​ന്ന ഉ​ഡു​പ്പി ബൈ​ന്തൂ​ർ സ്വ​ദേ​ശി ഗോ​വി​ന്ദ ബാ​ബു പൂ​ജാ​രിയെയാണ് സംഘം വഞ്ചിച്ചത്. ബം​ഗ​ളൂ​രു ബ​ന്ദെ​പാ​ള​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇയാൾ പരാതി ന​ൽ​കുകയായിരുന്നു. തുടർന്ന് സെ​ൻ​​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് പൊലീസ് നടത്തിയ അന്വഷണമാണ് വൻ തെരഞ്ഞെടുപ്പ് കോഴ വെളിച്ചത്ത് കൊണ്ടുവന്നത്.

യു​വ​മോ​ർ​ച്ച ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി ഗ​ഗ​ൻ കാ​ടൂ​ർ, ചി​ക്ക​​മഗളൂ​രു സ്വ​ദേ​ശി ര​മേ​ശ്, ബം​ഗ​ളൂ​രു കെ.​ആ​ർ. പു​രം സ്വ​ദേ​ശി നാ​യ്ക്, ചി​ക്കമഗളൂ​രു സ്വ​ദേ​ശി ധ​ന​രാ​ജ്, ഉ​ഡു​പ്പി സ്വ​ദേ​ശി ശ്രീ​കാ​ന്ത്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ പ്ര​സാ​ദ് ബൈ​ന്തൂ​ർ എ​ന്നിവരാണ് പ്രതികൾ.

Tags:    
News Summary - Right-wing activist Chaitra K. and her associate granted conditional bail in ₹5 crore BJP ticket fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.