പട്ന: കഴിഞ്ഞദിവസം ആർ.ജെ.ഡിയിൽനിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രഘുവൻഷ് പ്രസാദ് സിങ് ബിഹാർ ഭരണകക്ഷിയായ ജെ.ഡി.യുവിലേക്കെന്ന് സൂചനകൾ.ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം കാർഷിക മേഖലക്കും ലഭ്യമാക്കണമെന്നാവശ്യെപ്പട്ട് അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചു.
തൊഴിലുറപ്പ് പദ്ധതി നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സമയത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്താനിലെ കാബൂളിൽനിന്ന് ബുദ്ധെൻറ ഭിക്ഷാപാത്രം തിരികെ എത്തിക്കാനും, താൻ ദീർഘകാലം നിയമസഭാംഗമായിരുന്ന പൗരാണിക നഗരമായ വൈശാലിയിൽ എല്ലാ റിപ്പബ്ലിക് ദിനത്തിലും മുഖ്യമന്ത്രി ദേശീയപതാക ഉയർത്തണമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിൽ രഘുവൻഷ് പ്രസാദ് ആവശ്യപ്പെട്ടു.
ലാലുവിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ ഒമ്പത് വരെ നീട്ടി
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ ഒമ്പത് വരെ ഝാർഖണ്ഡ് ഹൈകോടതി നീട്ടിവെച്ചു. ജയിൽ കാലയളവിെൻറ പകുതി ഇതുവരെ പിന്നിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ നീട്ടിയത്. 1992-93 കാലയളവിൽ അവിഭക്ത ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ചായിബാസ ട്രഷറിയിൽനിന്ന് കൃത്രിമം കാണിച്ച് 33.67 കോടി രൂപ പിൻവലിച്ചെന്ന കേസിലാണ് നടപടി.
ഈ കേസിൽ അഞ്ചു വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിന് ജയിൽ കാലയളവിെൻറ പകുതി പൂർത്തിയാകാൻ 23 ദിവസം ബാക്കിയുണ്ടെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ജൂലൈ മൂന്നിനാണ് ലാലു ജാമ്യാപേക്ഷ നൽകിയത്. തുടർന്ന് ആഗസ്റ്റ് 28ന് പരിഗണിക്കാൻ കോടതി നിശ്ചയിച്ചിരുന്നു. സി.ബി.ഐ അഭിഭാഷകൻ അസുഖമെന്നറിയിച്ചതിനെ തുടർന്ന് സെപ്റ്റംബർ 11ലേക്ക് മാറ്റുകയായിരുന്നു. ഇതാണിപ്പോൾ ഒക്ടോബർ ഒമ്പതിലേക്ക് മാറ്റിയത്. ഈ കേസിൽ ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ മോചനം ലഭിച്ചേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.