തമിഴ്നാട്ടിൽ 20 കിലോമീറ്ററിനുള്ളിലെ നാല് എ.ടി.എമ്മുകൾ തകർത്തു; കവർന്നത് 86 ലക്ഷം

ചെന്നൈ: തമിഴ്നാട്ടിൽ കുഡലൂർ-ചിറ്റൂർ റോഡിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച നാല് എ.ടി.എം മെഷീനുകൾ തകർത്ത് പണം കവർന്നു. 86 ലക്ഷം രൂപയാണ് കവർന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ദേശീയപാത 38ൽ 20 കിലോമീറ്ററിനുള്ളിലായാണ് ഈ എ.ടി.എമ്മുകൾ സ്ഥിതിചെയ്യുന്നത്. രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് കവർച്ച പുറത്തറിയുന്നത്. തിരുവണ്ണാമലൈ ടൗണിലെ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് രണ്ട് എ.ടി.എമ്മുകൾ. പൊലൂർ ടൗണിലെ റെയിൽവേ സ്റ്റേഷനും കലാശപ്പക്കം ബോയ്സ് സ്കൂളിനും അരികെയുള്ള എ.ടി.എമ്മുകളാണ് കവർന്ന മറ്റുള്ളവ.

കവർന്നവയിൽ മൂന്നെണ്ണം എസ്.ബി.ഐയുടെയും ഒന്ന് വൺ ഇന്ത്യയുടെയുമാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കാഷ് ബോക്സുകൾ മുറിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തി. 

Tags:    
News Summary - Robbery at four ATMs in Tamil Nadu’s Tiruvannamalai district, ₹86 lakh looted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.