മുംബൈ: മുംബൈയിൽ ആർതർ റോഡിലെ ജ്വല്ലറി ഷോറൂമിൽ കവർച്ച നടത്തി രണ്ട് കോടിയുടെ സ്വർണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. സാത് റസ്തയിൽ സ്ഥിതി ചെയ്യുന്ന ഋഷഭ് ജ്വല്ലേഴ്സിലാണ് വൻ കവർച്ച നടന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പ്രതികൾ ഋഷഭ് ജ്വല്ലറിയിൽ കടന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്നത്. മുഖ്യപ്രതി വിനോദ് ലഖൻ പാൽ, ഉത്തർപ്രദേശിലെ ഝാൻസി സ്വദേശിയായ സന്തോഷ് കുമാർ എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ജ്വല്ലറി ഷോറൂം ഉടമ ഭവർലാൽ ധരംചന്ദ് ജെയിൻ (50), ജീവനക്കാരനായ പുരൺ കുമാർ എന്നിവരെയാണ് കവർച്ചക്കാർ തോക്ക് ചൂണ്ടി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
1.91 കോടി രൂപ വിലമതിക്കുന്ന 2458 ഗ്രാം സ്വർണാഭരണങ്ങളും 1.77 ലക്ഷം രൂപ വിലമതിക്കുന്ന 2200 ഗ്രാം വെള്ളിയും പ്രതികൾ കൊള്ളയടിക്കുകയായിരുന്നു. കടയുടമയെയും ജീവനക്കാരനെയും മർദിച്ച ശേഷം കവർച്ചക്കാർ ഇവരെ കെട്ടിയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മുംബൈ ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘങ്ങൾ നടത്തിയ തിരച്ചിലിൽ മുഖ്യപ്രതിയെ മധ്യപ്രദേശിലെ നിവാദി ജില്ലയിലെ തഹ്‌സിൽ പൃഥ്വിക്പൂരിലെ സിമാരഭട്ട ഗ്രാമത്തിലെ ഫാമിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.