ന്യൂഡൽഹി: ഹരിയാനയിലെ മുജേരി ഗ്രാമത്തിൽ താമസിക്കുന്ന റോഹിങ്ക്യൻ മുസ്ലിംകൾക്ക് നേരെ ആക്രമണം. ബലിപെരുന്നനാളിന് പോത്തിനെ അറുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമാണ് ഇവരെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. റോഹിങ്ക്യൻ മുസ്ലിംകൾക്ക് താമസ്ഥലത്ത് രണ്ട് പോത്തുകളെ കണ്ടതിനെ തുടർന്നാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
ബലിപെരുന്നാളിനായി അറുക്കാൻ നിർത്തിയ പോത്തുകളെ ഒരു സംഘം ആളുകളെ കടത്തികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബലിപെരുന്നാളിനായി കൊണ്ടു വന്നതാണിതെന്ന് അവരോട് പറഞ്ഞു. എന്നാൽ മൃഗങ്ങളെ അറുക്കാൻ സമ്മതിക്കില്ലെന്നായിരുന്നു അവരുടെ. ഇതോടെ ഇവയെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാമെന്ന് അറിയിക്കുകയായിരുന്നുവെന്നും റോഹിങ്ക്യൻ മുസ്ലിംകളിലൊരാളായ സാക്കീർ അഹമ്മദ് പറഞ്ഞു.
വിൽക്കുന്നതായി ശനിയാഴ്ച പോത്തുകളെ മാർക്കറ്റിലേക്ക് കൊണ്ടു പോകുേമ്പാൾ ഇരുപതോളം പേരെത്തി മർദ്ദിക്കുകയായിരുന്നുവെന്ന് സംഘത്തിലൊരാളായ മുഹമ്മദ് ജാമിൽ പറഞ്ഞു. തങ്ങളുടെ ഫോണുകൾ എടുത്തുകൊണ്ട് പോയതായും പൊലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജാമിൽ ആരോപിച്ചു. അതേ സമയം, ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാത്ത ഒരുകൂട്ടം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.