റോഹ്​തക് ഗുസ്​തി കേന്ദ്രത്തിലെ​ വെടിവെപ്പ്​; മുഖ്യപ്രതി അറസ്​റ്റിൽ

ന്യൂഡൽഹി: റോഹ്​തകിലെ ഗുസ്തി കേന്ദ്രത്തിൽ വെള്ളിയാഴ്ച നടന്ന വെടി വെപ്പിലെ മുഖ്യ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്‌വീന്ദർ എന്ന ഗുസ്തി പരിശീലകനെയാണ്​ ഡൽഹിയിലെ സമായിപൂർ ബദ്‌ലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്​. ഹരിയാന പൊലീസിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു​ അറസ്​റ്റ്​. ഗൊഹാന സ്വദേശിയായ സുഖ്​വിന്ദർ സിങ്ങിന്​ ലൈസൻസുള്ള ആയുധമില്ലെന്ന്​ പൊലീസ്​ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം റോഹ്തകിലെ ഒരു സ്വകാര്യ കോളജിന് സമീപം മെഹർ സിങ്​ അഖാദയിലാണ്​ വെടിവെപ്പ്​ നടന്നത്​. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കോളജ്​ ഉദ്യോഗസ്ഥൻ മനോജ്​ മാലിക്​, അദ്ദേഹത്തിഴെൻറ ഭാര്യ സാക്ഷി മാലിക്​, ഗുസ്​തി പരിശീലകൻ, സതീഷ്​, ഒരു വനിത ഗുസ്​തി താരം എന്നിവരാണ്​ കൊല്ലപ്പെട്ടത്​. കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്​തെങ്കിലും മുഖ്യ പ്രതിയെ കണ്ടുകിട്ടിയിരുന്നില്ല.

വ്യക്തിവൈരാഗ്യമാണ്​ വെടിവെപ്പിലേക്ക്​ നയിച്ചതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ രാഹുൽ ശർമ പറഞ്ഞു. അറസ്​റ്റിലായ സുഖ്​വീന്ദർ സിങ്​ കൊല്ലപ്പെട്ട മനോജ്​ മാലിക്ക്​ ജോലി ചെയ്യുന്ന കോളജിലെ ഗുസ്​തി പരിശീലകനായിരുന്നു. എന്നാൽ ചില പരാതികൾ ഉയർന്നതോടെ ഇയാളെ മനോജ്​ മാലിക്​ ജോലിയിൽ നിന്ന്​ പിരിച്ചു വിട്ടു. ഈ വൈരാഗ്യമാണ്​ വെടിവെപ്പിൽ കലാശിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.