മേഘ സിദ്ധാന്തവുമായി മോദി;​ സമൂഹ മാധ്യമങ്ങളിൽ ​പരിഹാസ വർഷം

ന്യൂഡൽഹി: ബലാക്കോട്ട്​ വ്യോമാക്രമണത്തിൽ ത​​​​​​​​െൻറ പങ്കിനെ കുറിച്ച് ചാനൽ അഭിമുഖത്തിൽ​ ഊറ്റം കൊണ്ട പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ​പരിഹാസവർഷം. ആകാശം മേഘാവൃതും മഴയും ഉള്ളതിനാൽ ബലാക്കോട ്ടിൽ ആക്രമണം നടത്തുന്ന ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്​ റഡാറിൽ നിന്ന്​ രക്ഷപ്പെടാമെന്ന്​ താനാണ്​ നിർദേശിച്ചതെന ്നായിരുന്നു മോദിയുടെ പ്രസ്​താവന.

‘‘കാലാവസ്​ഥ പെ​ട്ടെന്ന്​ പ്രതികൂലമായി, മേഘം നിറഞ്ഞു... ശക്തമായ മഴ. ഈ മേഘത ്തിൽ നമുക്ക്​ പോകാനാവുമോ എന്ന്​ സംശയിച്ചു. ബലാക്കോട്ട്​ പദ്ധതിയെ കുറിച്ചുള്ള അവലോകനത്തിൽ ഭൂരിഭാഗം വിദഗ്​ധർക്കും ദിവസം മാറ്റാമെന്ന അഭിപ്രായമായിരുന്നു. രണ്ട്​ പ്രശ്​നങ്ങളായിരുന്നു എ​​​​​​​​െൻറ മനസ്സിലുണ്ടായിരുന്നത്​. ഒന്ന്​, രഹസ്യ സ്വഭാവം. രണ്ടാമത്തേത്​, ഞാൻ ഈ ശാസ്​ത്രമറിയുന്ന ആളല്ല. ഞാൻ പറഞ്ഞു, ഇപ്പോൾ ധാരാളം മേഘവും മഴയുമുണ്ട്​. മേഘത്തെ നമുക്ക്​ ഗുണകരമാക്കാമെന്ന്​ എനിക്ക്​ തോന്നി, മേഘാവൃതമായ അന്തരീക്ഷത്തിൽ പാക്​ റഡാറിൽ നിന്ന്​ നമുക്ക്​ രക്ഷപ്പെടാം. എല്ലാവരും ആശയക്കുഴ​പ്പത്തിലായി. ഒടുവിൽ ഞാൻ പറഞ്ഞു, ഇപ്പോൾ മേഘമുണ്ട്​. നമുക്ക്​ മുന്നോട്ടു​ പോകാം. അങ്ങനെ അവർ തുടങ്ങി ’’

ആകാശം മേഘാവൃതമാണെങ്കിൽ പോലും ആകാശത്തിലൂടെ നീങ്ങുന്ന വസ്​തുവിനെ റഡാറുകൾക്ക്​ കണ്ടെത്താനാവുമെന്നിരിക്കെ ദേശീയ സാ​ങ്കേതിക ദിനത്തിൽ​ മോദി നടത്തിയ ഈ പ്രസ്​താവനയാണ്​ ഇപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു കുത്തിയിരിക്കുന്നത്​​. മോദിയുടെ പ്രസ്​താവന ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചെങ്കിലും അധികം വൈകാതെ അത്​ നീക്കം ചെയ്യപ്പെട്ടു. മോദി സംസാരിക്കുന്ന വീഡിയോയും ബി.ജെ.പി ട്വീറ്റ്​ ചെയ്​തിരുന്നു. ഇത്​ നീക്കം ചെയ്​തിട്ടില്ല.

മോദിയുടെ പ്രസ്​താവനക്കെതിരെ സി.പി.എം ജനറൽ ​െസക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. മോദിയുടെ പ്രസ്​താവന ലജ്ജാകരമാണെന്നും അദ്ദേഹം നമ്മുടെ വ്യോമസേനയെ അപമാനിച്ചതായും യെച്ചൂരി ട്വീറ്റ്​ ചെയ്​തു. ദേശവിരുദ്ധമായാണ്​ അദ്ദേഹം സംസാരിക്കുന്നത്​. ഒരു ദേശസ്​നേഹി ഇത്തരത്തിൽ​ ചെയ്യില്ല. ദേശീയ സുരക്ഷയെന്നത്​ നിസാരമായ കാര്യമല്ല. മോദിയിൽ നിന്നുമുണ്ടായ നിരുത്തരവാദപരമായ പ്രസ്​താവന വളരെയധികം കോട്ടം തട്ടിക്കുന്നതാണെന്നും ഇത​ുപോലൊരാൾക്ക്​ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഡാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്​ പ്രധാനമന്ത്രിക്ക്​ വ്യക്തമാക്കി ​െകാടുത്തിട്ടില്ലെന്ന്​ തോന്നുന്നുവെന്നും, ഇത്​ ഗുരുതരമായ സുരക്ഷാ പ്രശ്​നമാണെന്നും ചിരിക്കേണ്ട കാര്യമല്ലെന്നും കോൺഗ്രസ്​ വക്താവ്​ സൽമാൻ സോസ്​ ട്വീറ്റ്​ ചെയ്​തു. മോദി​യുടെ പരാമർശത്തിനെതിരെ നിരവധി പേരാണ്​ ട്വിറ്ററിൽ രംഗത്തെത്തിയത്​.

ട്വിറ്ററിൽ ഒരു കമൻറ്​ ഇങ്ങനെ; ‘‘മൺസൂൺ വരുന്നു. എല്ലാ അര മണിക്കൂറിലും വ്യോമാക്രമണം നടത്തൂ’’

‘‘അദ്ദേഹം കരുതിയത്​ റഡാർ ഒരു കാമറയാണെന്നാണ്​. മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ അദ്ദേഹത്തിന്​ വ്യക്തമായ ചിത്രം കിട്ടില്ലെന്ന്​ ഒരുപാട്​ കാമറാമാൻമാർ അദ്ദേഹത്തോട്​ പറഞ്ഞിട്ടുണ്ടാവാം’’ ഇതായിരുന്നു മറ്റൊരു ട്വീറ്റ്​.

Tags:    
News Summary - Row Over PM Modi's "Cloud Can Help Us Escape Radar" Comment On Air Strike -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.