ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിയെ രക്ഷപ്പെടുത്തി; വീണ്ടും താരമായി സ​പ്​ന ഗോൽക്കർ

മുംബൈ: സ്​റ്റേഷനിൽ നിന്ന്​ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെന്നിവീണ യുവതിക്ക്​ റെയിൽവേ പ്രൊട്ടക്​ഷൻ ഫോഴ്​സ്​ കോൺസ്റ്റബിൾ രക്ഷകയായി.

ഞായറാഴ്ച രാത്രി ബൈകുള സ്​റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു കോൺസ്റ്റബിൾ സപ്​ന ഗോൽക്കർ. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ സ്​ത്രീ നിലതെറ്റി വീഴുകയായിരുന്നു. ബോഗിയുടെ പടിയിലേക്ക്​ വീണ യുവതിയുമായി​ ട്രെയിൻ നീങ്ങുന്നത്​ കണ്ട്​ ഓടിയെത്തിയ ഗോൽക്കർ അവരെ രക്ഷപെടുത്തി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ്​ ഗോൽക്കർ യാത്രക്കാരെ സമാനമായ സാഹചര്യത്തിൽ നിന്ന്​ രക്ഷപെടുത്തിയത്​. കഴിഞ്ഞ മാസം സന്ദേസ്റ്റ്​ സ്​റ്റേഷനിൽ വെച്ചാണ്​ 50കാരിയുടെ ജീവൻ ഗോൽകർ രക്ഷിച്ചത്​.

ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ 40കാരി പിന്നീട്​ എഴുന്നേറ്റ്​ നിൽക്കുന്നത്​ സെൻട്രൽ റെയിൽവേ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ കാണാം. യുവതിക്ക്​ നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്​.

വിഡിയോ ട്വിറ്ററിൽ പങ്കു​െവച്ച റെയിൽവേ മന്ത്രാലയം ജീവനക്കാരിയെ അഭിനന്ദിച്ചു​. ട്രെയിൻ നീങ്ങിത്തുടങ്ങിയാൽ കയറാൻ ശ്രമിക്കരുതെന്നും അത്​ അപകടമുണ്ടാക്കുമെന്നും പോസ്റ്റിൽ റെയിൽവേ​ ഓർമിപ്പിച്ചു.

Tags:    
News Summary - RPF ady constable Saves Woman Who Slipped Trying To Board Moving Train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.