ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർ.കെ നഗർ മണ്ഡലത്തിൽ വൻ പണവേട്ട. അണ്ണാഡി.എം.കെ വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന ടി.ടി.വി. ദിനകരെൻറ അനുയായികളിൽ നിന്ന് ഞായറാഴ്ച മാത്രം 20ലക്ഷം രൂപ പിടികൂടി. വോർട്ടർമാർക്കിടയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ച 35 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമീഷൻ ഇതിനകം പിടിച്ചെടുത്തു. കഴിഞ്ഞതവണ 89 കോടി രൂപയാണ് പ്രചാരണത്തിനിടെ പിടികൂടിയത്.
മണ്ഡലത്തിൽ അണ്ണാഡി.എം.കെയും ദിനകരനും നൂറുകോടിയോളം രൂപ വിതരണം ചെയ്െതന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അനുയായികളിൽ നിന്ന് പണം പിടിച്ചെടുത്ത സാഹചര്യത്തിൽ ദിനകരനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുേമ്പാൾ പണവിതരണത്തെച്ചൊല്ലി വിവാദങ്ങളും ആരോപണങ്ങളും കൊഴുക്കുകയാണ്. അണ്ണാഡി.എം.കെ പ്രവർത്തകർ പൊലീസിനെ അറിയിച്ചതിനെതുടർന്നാണ് ദിനകരെൻറ അനുയായികളായ ആനന്ദ്, ഭാര്യ സെൽവി എന്നിവെര പണവുമായി വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ തങ്ങളുടെ പ്രവർത്തകരെല്ലന്നും ഇത് കള്ളക്കേസ് ആണെന്നും ദിനകരൻപക്ഷത്തെ പ്രമുഖനേതാവും എം.എൽ.എയുമായ പി. വെട്രിവേൽ പറഞ്ഞു. പരാജയഭീതിപൂണ്ടവരാണ് അണ്ണാഡി.എം.കെക്കെതിരെ പണവിതരണം ആരോപിക്കുന്നതെന്ന് ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.