താനെ: താനെയിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് വൻ തട്ടിപ്പ്. മണി ട്രേഡ് കോയിൻ എന്ന പേരിൽ ക്രിപ്റ്റോകറൻസി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 25,000 പേരിൽ നിന്നായി 500 കോടിയോളം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വൻ തുക തിരികെ ലഭിക്കുമെന്ന് അറിയിച്ച് ഇവർ മണി ട്രേഡ് കോയിൻ എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ലാഭം നൽകും എന്നാണ് ഇവർ ഉപഭോക്താകൾക്ക് നൽകിയ വാഗ്ദാനം. എന്നാൽ, വാഗ്ദാനം പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെ ആളുകൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായി പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്. വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനെയിലെ കമ്പനിയുടെ ഒാഫീസ് പൊലീസ് റെയ്ഡ് ചെയ്തു. ഏകദേശം 53 ലാപ്ടോപ്പുകൾ അന്വേഷണസംഘം ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.