ചെന്നൈ: തീവ്രവാദ ഗ്രൂപ്പ് ആയ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) പോലെയാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്(ആർ.എസ് .എസ്) എന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി. െഎ.എസിനെ പോലെ തന്നെ ആർ.എസ്.എസും അവരുടെ ചിന്തകള െ എതിർക്കുന്നവരെ വെറുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു എന്ന മക്കൾ നീതി മയ്യം(എം.എൻ.എം) സ്ഥാപകൻ കമൽ ഹാസൻെറ പ്രസ്താവനക്ക് പിന്തുണ അറിയിച്ച് ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാ വിനായക ഗോഡ്സെയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കമൽഹാസൻെറ പരാമർശം.
‘‘ഞാൻ കമൽ ഹാസൻെറ പ്രസ്താവനയെ ആയിരം ശതമാനം പിന്തുണക്കുന്നു. ഇസ്ലാമിൽ ഇസ്ലാമിക് സ്റ്റേറ്റ് പോലെയാണ് ഹിന്ദുയിസത്തിൽ ആർ.എസ്.എസ്. അറബ് രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് എങ്ങനെയാണോ അതുപോലെ തങ്ങളുടെ ആശയധാരയെ എതിർക്കുന്നവരെ ഉൻമൂലനം െചയ്യണമെന്നാണ് ആർ.എസ്.എസും ജനസംഘവും ഹിന്ദു മഹാസഭയും വിശ്വസിക്കുന്നത്.’’ - കെ.എസ്. അഴഗിരി പറഞ്ഞു.
തങ്ങളുടെ ആശയങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ അത് മുസ്ലിംകളാണെങ്കിൽ പോലും അവരെ ഇല്ലാതാക്കണമെന്നാണ് ഐ.എസ് പറയുന്നത്. വെറുതെ ഇല്ലാതാക്കുകയല്ല, ലോകത്തിൽ നിന്നു തന്നെ ഇല്ലാതാക്കുകയാണ്. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും മതമൗലികവാദികളും ഇതേ നയമാണ് പിന്തുടരുന്നതെന്നും അഴഗിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.