പുഷ്കർ (രാജസ്ഥാൻ): സാമൂഹികമായും സാമ്പത്തികമായും അസമത്വം നിലനിൽക്കുന്നതിനാൽ രാജ്യത്ത് സംവരണം ആവശ്യമാണെന്നും സംവരണം വേണമെന്ന് അതിെൻറ ഗുണഭോക്താക്കൾ ആഗ് രഹിക്കുന്ന കാലംവരെ അത് തുടരണമെന്നും ആർ.എസ്.എസ്. രാജസ്ഥാനിലെ പുഷ്കറിൽ 35ഓളം സം ഘ്പരിവാർ സംഘടനകളുടെ കോഓഡിനേഷൻ സമിതി സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന വാ ർത്തസമ്മേളനത്തിലാണ്, സംവരണ വിഷയത്തിൽ ആർ.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.
അമ്പലങ്ങളും ശ്മശാനങ്ങളും ജലസ്രോതസ്സുകളുമെല്ലാം ഏതെങ്കിലും പ്രത്യേക ജാതിക്കാർക്കു മാത്രമായി ഒതുക്കാതെ എല്ലാവർക്കുമായി തുറന്നിടണമെന്നാണ് സംഘടനയുടെ നിലപാടെന്നും ആർ.എസ്.എസ് ജോയൻറ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ വിശദീകരിച്ചു.
‘‘സാമൂഹിക-സാമ്പത്തിക അസമത്വം സമൂഹത്തിലുണ്ട്. അതിനാൽ സംവരണം ആവശ്യമാണ്. ഭരണഘടന ഉറപ്പു നൽകുന്ന സംവരണത്തെ ഞങ്ങൾ പൂർണമായും പിന്തുണക്കുന്നു.’’ -ത്രിദിന സമ്മേളനത്തിെൻറ അവസാന ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ ഹൊസബലെ വ്യക്തമാക്കി.സംവരണം അനന്തമായി തുടരണോ എന്ന ചോദ്യത്തിന്, അതിെൻറ ഗുണഭോക്താക്കളാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം മറുപടി നൽകി. 200 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സംവരണം ചർച്ചാ വിഷയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ അന്തിമ പൗരത്വപ്പട്ടികയിൽ ചില തെറ്റുകളുണ്ടെന്നും ഇത് മുന്നോട്ടു നീക്കുന്നതിനു മുമ്പ് സർക്കാർ തിരുത്തണമെന്നും ആർ.എസ്.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.