ന്യൂഡൽഹി: ബി.ജെ.പി നേതാവ് സിക്കന്തർ ഭക്തിെൻറ ചരമവാർഷികത്തിൽ അദ്ദേഹത്തിെൻറ ഖബറിടത്തിൽ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ 'സിയാറതും' (ഖബർ സന്ദർശനവും) ഖുർആനിലെ 'ഫാതിഹ' അധ്യായം ഒാതിയുള്ള പ്രാർഥനയും. ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഖബർ സിയാറത്തും ഫാതിഹ ഒാതിയുള്ള പ്രാർഥനയും നടത്തിയത്.
ഇന്ദ്രേഷ് കുമാറിനൊപ്പം മുസ്ലിം രാഷ്ട്രീയ മഞ്ചിലുള്ള ഹാഫിള് മുഹമ്മദ് സബ്രീൻ ഡൽഹി ഗേറ്റിനടുത്തുള്ള മെഹ്ദിയാൻ ഖബർസ്ഥാനിൽ എത്തി സിയാറത്തിനും ഫാതിഹക്കും പ്രാർഥനക്കും നേതൃത്വം നൽകി. മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ ഖാലിദ് ഖുറൈശി, ആമിർ നവാബ്, ഇർഫാൻ മിർസ, ഹാജി അസ്ലം, ശാക്കിർ ഹുസൈൻ എന്നിവരും ബി.ജെ.പി ഡൽഹി മൈനോറിറ്റി മോർച്ച പ്രസിഡൻറ് ജമാലുദ്ദീൻ സിദ്ദീഖിയും ബി.ജെ.പി നേതാവും മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ തൻവീർ അഹ്മദും ആർ.എസ്.എസ് ഒരുക്കിയ ചടങ്ങിൽ പെങ്കടുത്തു.
ഭാര്യയും മക്കളും ഹിന്ദുമതവിശ്വാസികളായിരുന്നുവെങ്കിലും ബി.ജെ.പിയിൽ ചേർന്ന സിക്കന്ദർ ഭക്ത് മതവിശ്വാസിയായിരുന്നില്ല. എന്നാൽ മരണശേഷം പ്രമുഖ മുസ്ലിം പരിഷ്കർത്താവായ ശാഹ് വലിയുല്ലാഹ് മുഹദ്ദിസ് ദഹ്ലവി അന്ത്യവിശ്രമം കൊള്ളുന്ന മെഹ്ദിയാൻ ഖബർസ്ഥാനിൽ ദഹ്ലവിയുടെ മഖ്ബറക്ക് അപ്പുറത്താണ് ഭക്തിനെ ഖബറടക്കിയത്. ഡൽഹിയിലെ മുൻ എം.പിമാർ അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളുടെ ഖബറിടവും ഇവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.