ന്യൂഡൽഹി: വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര സർക്കാർ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും സോണിയ ആരോപിച്ചു. ലോക്സഭയിൽ വിവരാവകാശ നിയമഭേദഗതി ബിൽ പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു സോണിയ.
വളരെയധികം ചർച്ചകൾക്കും തയാറെടുപ്പുകൾക്കും ശേഷമാണ് പാർലമെന്‍റ് വിവരാവകാശ നിയമം ഐക്യകണ്ഠ്യേന പാസാക്കിയത്. എന്നാൽ, ഇപ്പോൾ ആ നിയമം നാശത്തിന്‍റെ വക്കിലാണ്. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള മോദി സർക്കാറിന്‍റെ ശ്രമങ്ങളെ ശക്തമായി എതിർക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
പ്രതിപക്ഷ എതിർപ്പിനിടയിൽ 79നെതിരെ 218 വോട്ടിനാണ് വിവരാവകാശ നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായത്. കേന്ദ്ര-സംസ്ഥാനങ്ങളിലെ വിവരാവകാശ കമീഷണർമാരുടെ പ്രവർത്തന കാലാവധിയും ശമ്പളവും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിൽ നിജപ്പെടുത്തുന്നതാണ് ഭേദഗതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.