സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും

ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിന്‍റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്.

അപ്പോളോ ഹോസ്പിറ്റലും ഡോ. ​​റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്സിന്‍റെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപ്പോളോ ഹോസ്പിറ്റലുകൾക്ക് പുറമേ ഹൈദരാബാദിലെ കോണ്ടിനെന്‍റൽ ഹോസ്പിറ്റലുകളിലും വാക്സിൻ ലഭ്യമാണ്.

സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിർമാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിന്‍റെ തീരുമാനം. മേയ് 14ന് സ്പുട്നിക് വാക്സിന്‍റെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിന്‍റെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.

Tags:    
News Summary - Russia's Sputnik V likely to be available at Delhi's Indraprastha Apollo Hospital from next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.