ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് കടന്നുകയറ്റത്തോടെ ചൈനയുമായുള്ള ബന്ധം 1962ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തിയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ. 1962 ലെ ഇന്തോ-ചൈന യുദ്ധത്തെ പരാമർശിച്ച മന്ത്രി ഇരുരാജ്യങ്ങളും നിലവിൽ അതിലും മോശം അവസ്ഥയിലാണുള്ളതെന്നും അടിവരയിട്ടു.
''കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയാണ്. 45 വർഷത്തിനുശേഷം ഇതേ അതിർത്തിയിൽ നമ്മുക്ക് സൈനിക നഷ്ടം സംഭവിച്ചിരിക്കുന്നു. നിലവിൽ നിയന്ത്രണരേഖയിൽ ഇരുവിഭാഗവും വൻതോതിൽ സൈന്യകിക വിന്യാസ്യം നടത്തിയിട്ടുണ്ട്''- ജയ്ശങ്കർ റെഡിഫ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ദ ഇന്ത്യാ വേ: സ്ട്രാറ്റജീസ് ഫോർ എ അൺസെർടെയിൻ വേൾഡ്' എന്ന തെൻറ പുസ്തകത്തിെൻറ റിലീസുമായി ബന്ധപ്പെട്ടാണ് റെഡിഫുമായി അഭിമുഖം നടന്നത്.
ഇന്ത്യയും ചൈനയും നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിന് ശേഷം കിഴക്കൻ ലഡാക്കിൻെറ ചില ഭാഗങ്ങളിൽ പരിമിതമായ രീതിയിലുള്ള മോചിപ്പിക്കൽ മാത്രമാണ് നടന്നത്.
മേയ് മാസം മുതലാണ് അതിർത്തിയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്. ജൂൺ 15 ന് ലഡാക്കിലെ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികർ നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.
അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സ്വാസ്ഥ്യവുമാണ് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമെന്ന് ചൈനയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇത് വ്യക്തമാണ്. കിഴക്കൻ ലഡാക്കിൽ മൂന്നു മാസത്തിലേറെ നീണ്ട നയതന്ത്ര- സൈനിക ചർച്ചകൾക്ക് ശേഷവും അതിർത്തിയിൽ പിരിമുറുക്കം തുടരുകയാണ് - ജയ്ശങ്കർ കൂട്ടിച്ചേർത്തു.
മുൻകാല അതിർത്തി സംഘർഷ സാഹചര്യങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡെപ്സാങ്, ചുമാർ, ഡോക്ലാം എന്നിവങ്ങളില്ലൊം പ്രശ്നങ്ങൾ പരിഹരിക്കെപ്പട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള ബന്ധം1962ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രി
പടിഞ്ഞാറൻ ലഡാക്കിലെ മഞ്ഞുപ്രദേശത്തുനിന്നും കിഴക്ക് വന- പർവത മേഖലകളിലേക്കായി പരന്നുകിടക്കുന്ന 3,488 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി സംബന്ധിച്ച് വർഷങ്ങൾ ചർച്ച നടത്തിയിട്ടും തീരുമാനമെടുക്കാൻ ഇന്ത്യക്കോ ചൈനക്കോ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.