മുംബൈ: പാകിസ്താൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള മുസ്ലിംകളെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് ശി വസേന. മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് പരാമർശം. മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും ഉയർത്തിയ നിലപാടിന് വിരുദ്ധമാണ് ശിവസേനയുടെ സമീപനം.
പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിംകളെ പുറത്താക്കണമെന്ന കാര്യത്തിൽ തർക്കമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാടാൻ ശിവസേനയുണ്ടാകും. സി.എ.എയിൽ നിരവധി പഴുതുകളുണ്ടെന്നും സാമ്ന എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
മഹാരാഷ്ട്ര നവനിർമാൺ സേനയേയും എഡിറ്റോറിയലിൽ ശിവസേന വിമർശിക്കുന്നുണ്ട്. 14 വർഷങ്ങൾക്ക് മുമ്പ് മറാത്ത പ്രത്യയശാസ്ത്രവുമായാണ് രാജ് താക്കറെ എം.എൻ.എസിന് തുടക്കം കുറിച്ചത്. ഇപ്പോഴത് ഹിന്ദുത്വത്തിലേക്ക് ചുവടു മാറ്റിയിരിക്കുന്നുവെന്നും ബി.ജെ.പിയിൽ നിന്ന് എം.എൻ.എസിന് ഒന്നും കിട്ടില്ലെന്നും സാമ്ന എഡിറ്റോറിയലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.