ഗെഹ്‌ലോട്ട് പക്ഷത്തെ എം.എൽ.എമാരുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തി; ഇന്ന് ഡൽഹി സന്ദർശിക്കും

ന്യൂഡൽഹി: രാജസ്ഥാനിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളുമായും എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ടിന്‍റെ വിശ്വസ്തനായ പ്രതാപ് സിങ് ഖാചാരിയവാസ് രാജേന്ദ്ര ഗുഡ എന്നിവരുൾപ്പടെയുള്ള നിരവധി നേതാക്കളുമായി ജയ്പൂരിൽ പൈലറ്റ് കൂടിക്കാഴ്ച നടത്തി.

പ്രതിസന്ധിക്കിടെ പൈലറ്റ് ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോയി. ദുർഗ പൂജക്ക് ശേഷമായിരിക്കും അദ്ദേഹം തിരിച്ച് രാജസ്ഥാനിലേക്ക് മടങ്ങുക.

കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കോൺഗ്രസ് നിയമസഭ പാർട്ടി യോഗം ഉടൻ നടക്കുമെന്നും പൈലറ്റ് കാമ്പ് അവകാശപ്പെട്ടു. പാർട്ടി നിരീക്ഷകർ രാജസ്ഥാൻ എം.എൽ.എമാരുമായി വ്യക്തിപരമായി സംസാരിക്കുന്നതിൽ തനിക്ക് കുഴപ്പമില്ലെന്നും ശേഷം അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ട് ഒറ്റവരി പ്രമേയം പാസാക്കണമെന്നും സച്ചിൻ പൈലറ്റ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.

കോൺഗ്രസ് അധ്യ‍ക്ഷ തെരഞ്ഞടുപ്പിലേക്ക് അശോക് ഗെഹ്‌ലോട്ട് മത്സരിക്കുകയും പകരം രാജസ്ഥാൻ മുഖ്യമന്ത്രിയായി പൈലറ്റിനെ തെരഞ്ഞെടുക്കാനിരുന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഗെഹ്‌ലോട്ടിന്‍റെ വിശ്വസ്തരായ 82 എം.എൽ.എമാർ സ്പീക്കർക്ക് മുന്നിൽ രാജി ഭീഷണിയുമായി രംഗത്തെത്തി. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ല മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് ഗെഹ്‌ലോട്ട് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.

Tags:    
News Summary - Sachin Pilot meets Gehlot Camp MLAs in Rajasthan, visits Delhi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.