ന്യൂഡൽഹി: ജോലിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ജീവനക്കാരൻ എച്ച്.ആർ തലവനെതിരെ വെടിയുതിർത്തു. മിസ്തുബിഷിയുടെ എച്ച്.ആർ തലവന് നേരെയാണ് വെടിയുതിർത്തത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. മിസ്തുബിഷിയുടെ എച്ച്.ആർ തലവനായ ബിനീഷ് ശർമ്മക്കാണ് വെടിയേറ്റത്. ഒാഫീസിലേക്ക് പോകുന്ന വഴിക്ക് മനേസറിൽ വെച്ചാണ് സംഭവമുണ്ടായത്.
ഒാഫീസിലേക്ക് പോകുന്ന വഴിക്ക് ബൈക്കിലെത്തിയ രണ്ട് പേർ ബിനീഷിനെ തടയാൻ ശ്രമിക്കുകയായിരുന്നു. തോക്കു ചൂണ്ടി ബിനീഷിനെ തടയാനാണ് രണ്ടംഗ സംഘം ശ്രമിച്ചത്. എന്നാൽ, കാർ നിർത്താതെ ബിനീഷ് ശർമ്മ മുന്നോട്ട് പോവുകയായിരുന്നു. ഇൗ സമയത്ത് ബൈക്കിലെത്തിയവരിൽ ഒരാൾ ബിനീഷിനെതിരെ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റ ബിനീഷ് ശർമ്മയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് മിസ്തുബിഷിയിൽ മുമ്പ് ജോലി ചെയ്തിരുന്ന േജാഗിന്ദറാണ് വെടിവെപ്പിന് പിന്നിലെന്ന് മനസിലായത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് ജോഗിന്ദറെ ബിനീഷ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.