ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൂലി വാങ്ങിയത് സംബന്ധിച്ച് പരാമർശമുള്ള സഹാറയുടെയും ബിർലയുടെയും ഡയറികൾ സി.െഎ.ജി പരിശോധിക്കുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരായ അഴിമതിക്ക് ഇൗ ഡയറികളിൽ തെളിവുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇൗ രേഖകളെല്ലാം ആദായ നികുതി പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്തതാണ് .
ആദിത്യ ബിർല ഗ്രൂപ്പിെൻറ ഡയറിയിലും സഹാറയുടെ ഡയറിയിലും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുേമ്പാൾ കൈക്കൂലി വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് ആരോപണം . സഹാറയുടെ ഡയറിയിലും നിരവധി മറ്റ് രാഷ്ട്രീയക്കാരുടെയും പേരുകൾ ഉൾപ്പെട്ടതായി പറയുന്നു. ഷീല ദീക്ഷിത്തടക്കം കോൺഗ്രസിലെ പല പ്രമുഖരും ഇവരുടെ ഡയറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
നേരത്തെ ആദായ നികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ ഒാഡിറ്റിങിന് കൂടി വിധേയമാക്കണമെന്ന് പ്രത്യക്ഷ നികുതി വകുപ്പ് നിർേദശിച്ചിരുന്നു. ഇൗ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രേഖകൾ ഇപ്പോൾ സി.െഎ.ജിക്ക് കൈമാറിയിരിക്കുന്നത്. രേഖകളുടെ പരിശോധന മൂന്നു മാസത്തിനകം പൂർത്തിയാക്കി മാർച്ചിൽ തന്നെ സി.െഎ.ജി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
സഹാറയുടെയും ബിർളയുടെയും ഡയറികളിലെ രേഖകളെ സംബന്ധിച്ചുള്ള കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ജനുവരി 11നാണ് കേസിൽ ഇനി സുപ്രീംകോടതി വാദം കേൾക്കുക. സന്നദ്ധസംഘടനക്കായി പ്രശാന്ത് ഭൂഷണാണ് സുപ്രീംകോടതിയിൽ കേസ് നൽകിയിരിക്കുന്നത്. കേസിെൻറ വാദത്തിനിടെ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ആധികാരികത സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഹരജിക്കാർ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.