5,092 കോടി നിക്ഷേപിക്കണമെന്ന് സഹാറയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് വന്‍തുക നല്‍കാനുള്ള സഹാറ ഗ്രൂപ്പിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. സ്വത്ത് വില്‍പന നടത്തി ഏപ്രില്‍ ഏഴിനകം 5,092 കോടി രൂപ നിക്ഷേപിക്കണമെന്നാണ് ഉത്തരവിട്ടത്. സമയപരിധി പാലിക്കാനായില്ളെങ്കില്‍ നീട്ടിനല്‍കാമെന്നും കോടതി അറിയിച്ചു. വില്‍പനക്കായി സഹാറ സമര്‍പ്പിച്ച സ്വത്ത് പട്ടിക കോടതി അംഗീകരിച്ചു. കേസ് വീണ്ടും ഏപ്രില്‍ 17ന് വാദം കേള്‍ക്കും. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള 24,000 കോടി രൂപ നല്‍കിയില്ളെന്ന് സെബി ആണ് സഹാറക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

Tags:    
News Summary - sahara case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.