ന്യൂഡല്‍ഹി: സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്‌ക്കെതിരെ ശക്തമായ നടപടിയുമായി സുപ്രീം കോടതി. പരോളിൽ തുടരണമെങ്കിൽ സുബ്രതാ റോയ് 600 കോടി രൂപ കെട്ടിവെക്കണമെന്നാണ് കോടതി ഉത്തരവ്. ഫെബ്രുവരി ആറു വരെയാണ് റോയ്ക്ക് പരോൾ അനുവദിച്ചത്. തുക അടക്കാത്ത പക്ഷം പരോളിൽ തുടരാൻ കഴിയില്ല. മേയ് മുതൽ പരോളിൽ കഴിയുന്ന സുബ്രതാ റോയ് പിഴ തുക അടച്ചില്ലെങ്കിൽ കീഴടങ്ങണമെന്നും സുപ്രീകോടതി ഉത്തരവിട്ടു.
തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്മെൻറ് പദ്ധതി കോടതിയിൽ ഹാജരാക്കാൻ സെബിയോടും( സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ) അമികസ് ക്യൂരി ശേഖർ നഫാഡെയോടും ആവശ്യപ്പെട്ടു.
ഒക്ടോബറിലാണ് സുബ്രതാ റോയുടെ പരോൾ നവംബർ 28 വരെ നീട്ടിയത്. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയിലാണ് റോയ് പരോളില്‍ ഇറങ്ങിയത്. അമ്മയുടെ വിയോഗത്തെ തുടര്‍ന്നാണ് പരോള്‍ അനുവദിച്ചത്. പല തവണയായി പരോള്‍ നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.