അമരാവതി: ആന്ധ്രപ്രദേശ് സർക്കാറിെൻറ വൈ.എസ്.ആർ സ്മാരക സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകനും മഗ്സസെ പുരസ്കാര ജേതാവുമായ പി. സായ്നാഥ് നിരസിച്ചു. വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ചവർക്കായി, ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഢിയുടെ പേരിൽ നൽകുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്കാരമാണ് സായ്നാഥ് നിരസിച്ചത്.
സർക്കാറുകളിൽ നിന്ന് പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് തെൻറ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ''സർക്കാറിനെ കുറിച്ച് വാർത്ത എഴുതുകയും വിമർശിക്കുകയും ചെയ്യേണ്ടവരാണ് മാധ്യമപ്രവർത്തകർ. സർക്കാറുകളുടെ എക്സ്റ്റേണൽ ഓഡിറ്റർ കൂടിയാണ് നാം. ആ നിലക്ക് സർക്കാറിൽ നിന്ന് പുരസ്കാരം സ്വീകരിക്കൽ എന്നെ സംബന്ധിച്ച് അസാധ്യമാണ്'' -പുരസ്കാരം തിരസ്കരിച്ചതു സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.
ഇത് തെൻറ മാത്രം നിലപാടാണെന്നും സ്വീകരിക്കുന്നവർക്ക് അവരവരുടെ നിലപാടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തനത്തിനു പുറമെ കല, സംഗീതം, കായികം തുടങ്ങിയ മേഖലകളിൽ മികവു തെളിയിച്ചവർക്കും പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.