പ്രസംഗം ന്യായീകരിച്ച് സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തിന്  നോട്ടീസ് കിട്ടിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷനില്‍ ഹാജരായി മറുപടി നല്‍കിയെങ്കിലും കാഴ്ചപ്പാടില്‍ മാറ്റമില്ല. ഹിന്ദുക്കളെക്കൊണ്ടല്ല ജനസംഖ്യ പെരുകുന്നതെന്നും നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് കാരണമെന്നും യു.പിയില്‍ സാക്ഷി മഹാരാജ് പ്രസംഗിച്ചിരുന്നു.

താന്‍ തെറ്റായ പ്രസ്താവന നടത്തിയിട്ടില്ളെന്നും ഏതെങ്കിലും സമുദായത്തിന്‍െറ പേര് പറഞ്ഞിട്ടില്ളെന്നും എം.പി വാദിച്ചു. ജനപ്പെരുപ്പം നിയന്ത്രിക്കണം. കുട്ടികളെ പ്രസവിക്കുന്ന യന്ത്രമല്ല സ്ത്രീ. ഒരു മതപരിപാടിയിലാണ് താന്‍ പ്രസംഗിച്ചതെന്നും ബി.ജെ.പി എം.പി പറഞ്ഞു.

ഇതിനിടെ, സാക്ഷി മഹാരാജിനും ബി.ജെ.പിയുടെ യു.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യക്കുമെതിരെ വിദ്വേഷ പ്രസംഗത്തിന് ബി.എസ്.പി തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കി.

Tags:    
News Summary - sakshi maharaj hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.