അർണബിനെ പഞ്ഞിക്കിട്ട്​ സൽമാൻ ആരാധകർ; പേ വിഷബാധക്ക്​ ചികിത്സിക്കണമെന്ന്​ ഹാഷ്​ടാഗ്​ കാമ്പയിൻ

റിപ്പബ്ലിക്​ ടി.വി അവതാരകൻ അർബണ്​ ഗോസ്വാമിയും ബോളിവുഡ്​ നടൻ സൽമാൻഖാൻ ആരാധകരും തമ്മിലുള്ള പോര്​ മുറുകുന്നു. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചക്കിടെ പ്രത്യേകിച്ച്​ കാരണമൊന്നുമില്ലാതെ അർണബ്​ സൽമാനെതിരെ ആക്രോശിച്ചതാണ്​ എല്ലാത്തി​െൻറയും തുടക്കം. സുശാന്തി​െൻറ മരണത്തിലും മയക്കുമരുന്ന്​ കേസിലും സൽമാൻ പ്രതികരിക്കുന്നില്ല എന്നായിരുന്നു അർണബി​െൻറ ആരോപണം. ഇതുപറഞ്ഞ്​ ചാനൽ മുറിയിലിരുന്ന്​ അർണബ്​ അലറിവിളിക്കുകയായിരുന്നു.

'സൽമാൻ ഖാൻ എവിടെയാണ്? ഏത് രാജ്യത്താണ് നിങ്ങൾ ഒളിച്ചിരിക്കുന്നത്? ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് എന്തുകൊണ്ടാണ് നിങ്ങൾ ഒരു വാക്കും സംസാരിക്കാത്തത്'-എന്നായിരുന്നു അർണബി​െൻറ ചോദ്യം. പ്രത്യേകിച്ച്​ ഒരു കാരണവുമില്ലാതെയായിരുന്നു അർണബ്​ പ്രകോപിതനായത്​. 'സുശാന്ത് സിംഗ് രാജ്​പുതി​െൻറ കൊലപാതകത്തിൽ നിങ്ങൾ എന്തിനാണ് മൗനം പാലിക്കുന്നത്? ഏത് നഗരത്തിലാണ്? നിങ്ങൾ ജീവിക്കുന്നത്​ സൽമാൻ'-എന്നും അർണബ്​ ആക്രോശിച്ചു. ധൈര്യമുണ്ടെങ്കിൽ രാജ്യത്തിനെതിരെ സംസാരിക്കാനും സൽമാനെ ഗോസ്വാമി വെല്ലുവിളിച്ചു.

സൽമാ​െൻറ ബിഗ് ബോസ് ഷോയെ പരിഹസിച്ച്​ ആരെങ്കിലും എഴുതിത്തരുന്ന സ്​ക്രിപ്​റ്റ്​ വായിക്കാനല്ലാതെ നിങ്ങളെ എന്തിന്​ ​െകാള്ളാം എന്നും ചോദിച്ചുഇൌ സംഭവത്തിന്​ശേഷം പ്രകോപിതരായ സൽമാൻ ആരാധകർ അർണബിനെതിരെ ട്വിറ്ററിൽ പുതിയ ഹാഷ്​ടാഗ്​ കാമ്പയിൻ തുടങ്ങുകയായിരുന്നു. #ArnabNeedsRabiesTreatment എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററിൽ ട്രെൻഡിങായത്​. രസകരമായ ട്രോളുകളും മീമുകളും ഹാഷ്​ടാഗിൽ നിറഞ്ഞിട്ടുണ്ട്​.

സംഭവത്തിൽ ഇന്ത്യടുഡെ എ​െൻറർടെയിൻമെൻറ്​ എഡിറ്റർ സുശാന്ത് മേത്തയും ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 'അർണബിനെപ്പോലെ അഭിനയിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഞാനൊരു യഥാർഥ സൽമാൻ ഖാൻ ആരാധകനാണ്. അതുകൊണ്ട്​ ഞാനും പറയാൻ ആഗ്രഹിക്കുന്നു, അർണബിന്​ പേവിഷ ചികിത്സ ലഭ്യമാക്കണം'- എന്നാണ്​ സുശാന്ത് ട്വീറ്റ്​ ചെയ്​തത്​. നേരത്തെ അർണബി​െൻറ വീഡിയൊ പുറത്തുവന്നതിന്​ പിന്നാലെ പരിഹാസവുമായി​ നിരവധിപേർ രംഗത്ത്​ വന്നിരുന്നു.

'ബി.ജെ.പി എഴുതിത്തരുന്നത്​ നോക്കി വായിക്കുന്നതിനേക്കാൾ നല്ലതാണ്​ സ്​ക്രിപ്​റ്റ്​ നോക്കി വായിക്കുന്നതെന്നാണ്'ചിലർ അർണബി​െൻറ ആക്രോശത്തെപറ്റി പറഞ്ഞത്​. 'ഇയാൾക്ക്​ ഉടനടി വൈദ്യസഹായം ലഭ്യമാക്കണമെന്നാണ്​' മറ്റുചിലരുടെ അഭിപ്രായം. 'ഇയാൾക്ക്​ മാത്രം ഇത്രയും മയക്കുമരുന്ന്​ എവിടന്ന്​ കിട്ടുന്നു'എന്ന്​ പരിഹസിക്കുന്നവരും ഉണ്ട്​. സംവിധായകൻ അനുരാഗ്​ കശ്യപും വീഡിയൊ ട്വീറ്റ്​ ചെയ്​തിരുന്നു​. 'എവിടന്ന്​ എവിടെ എത്തി'എന്ന ബോളിവുഡ്​ പാട്ടി​െൻറ അകമ്പടിയോടെയായിരുന്നു​ അനുരാഗി​െൻറ ട്വീറ്റ്​. ​ 



Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.