ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തികശേഷിയുള്ള പ്രാദേശിക രാഷ്ട്രീയ കക്ഷി സ മാജ്വാദി പാർട്ടി. ഡി.എം.കെ രണ്ടാം സ്ഥാനത്തും തെലുങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) മൂന്നാം സ്ഥാനത്തുമുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കുന്ന ‘അസോസിയേഷൻ ഒാ ഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന എൻ.ജി.ഒ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇലക്ഷൻ കമീഷനിലും ആദായ നികുതി വകുപ്പിലും രാഷ്ട്രീയകക്ഷികൾ സമർപ്പിച്ച ഒാഡിറ്റഡ് അക്കൗണ്ടും സംഭാവന സംബന്ധിച്ച കണക്കുകളുടെയും അടിസ്ഥാനത്തിലാണ് സാമ്പത്തിക റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
2017-’18 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് സമാജ്വാദി പാർട്ടിക്ക് 47.19 കോടിയും ഡി.എം.കെക്ക് 35.75 കോടിയും ടി.ആർ.എസിന് 27.27 കോടിയും ബാങ്ക് നിക്ഷേപമുണ്ട്. ഇൗ മൂന്ന് രാഷ്ട്രീയകക്ഷികളുടെയും മൊത്തം വരുമാനമായ 110.21 കോടി രൂപ രാജ്യത്തെ 37 പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ മൊത്തം വരുമാനത്തിെൻറ 46.45 ശതമാനം വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അണ്ണാ ഡി.എം.കെ 12.726 കോടി രൂപയുടെ വരുമാന കണക്കാണ് സമർപ്പിച്ചത്. ഇതിൽ 10.53 കോടി ചെലവഴിച്ചതായും പറയുന്നു. ഡി.എം.കെ അതേ വർഷത്തിൽ 27.47 കോടി രൂപ ചെലവഴിച്ചു. ജീവനക്കാരുടെ ശമ്പളയിനത്തിൽ മാത്രം ഡി.എം.കെ 97.7 ലക്ഷവും അണ്ണാ ഡി.എം.കെ 66 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.